പ്രമുഖ സാമൂഹ്യ പ്രവർത്തകനും വ്യവസായിയുമായ കാട്ടികുളം ഭരതൻ (79) അന്തരിച്ചു

ഇരിങ്ങാലക്കുട : പ്രമുഖ വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ആതുര സേവന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന കാട്ടികുളം ഭരതൻ (79) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കിഴ്ത്താണിയിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്നു ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം ജൂൺ 7 ശനിയാഴ്ച വൈകുനേരം 5 മണിക്ക് ഇരിങ്ങാലക്കുട- കാട്ടൂര്‍ റോഡില്‍ കിഴുത്താണിയിലുള്ള വീട്ടുവളപ്പില്‍ വെച്ച്.

ഫ്രാൻ‌സിൽ വ്യവസായി ആയിരുന്നു കാട്ടിക്കുളം ഭരതൻ. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രസിഡണ്ട്, എയ്ഡഡ് സ്കൂൾ മാനേജർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ഇരിങ്ങാലക്കുട എസ് എൻ ക്ലബ് പ്രസിഡണ്ട്, എസ്എൻബിഎസ് സമാജം പ്രസിഡന്റ്, ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡണ്ട് , എസ്എൻഇഎസ് വൈസ്- ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഭാര്യ സുധാ ഭരതൻ, മക്കൾ ലിൻഡ ഭരതൻ, ലക്കി ഭരതൻ, ലാൽ ഭരതൻ, മരുമക്കൾ ഡോ രാഖേഷ് ചന്ദ്രൻ, അമിത് കാർത്തികേയൻ, ശൃംഗ ലാൽ, കൊച്ചുമക്കൾ ഗൗതം രാഖേഷ് ചന്ദ്ര, അദ്വൈത് രാഖേഷ് ചന്ദ്ര, ആര്യൻ അമിത്, ദേവി അമിത്, യാഷ് ലാൽ ഭരതൻ, യതിൻ ലാൽ ഭരതൻ.

മാനേജര്‍, വിഎച്ച്എസ്ഇ കാറളം, കാറളം എല്‍പി സ്‌കൂള്‍, പോങ്കോത്ര എല്‍പി സ്‌കൂള്‍, ജനത യുപി സ്‌കൂള്‍, കൊച്ചി LAP 47 പെര്‍ഫോമന്‍സ് സ്റ്റുഡിയോ സ്ഥാപകന്‍ കൂടിയാണ് അദ്ദേഹം.

ശ്രീനാരായണ ദർശനങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾക്ക് അംഗീകാരമായി കാട്ടിക്കുളം ഭരതന് ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ വേൾഡ് കൗൺസിലിൻ്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2001 ൽ കേരള സിറ്റിസൺ ഫോറത്തിൻ്റെ മാൻ ഓഫ് ദ ഇയർ പുരസ്കാരവും ലഭിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page