മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ മുഴുവൻ വിഷയത്തിലും A+ ലഭിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഭാവിയുടെ അനന്ത സാധ്യതകളെ അനാവരണം ചെയ്യുന്ന കരിയർ വ്യക്തിത്വ വികസന ശില്പശാലയും നടന്നു. തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ബിജോയ് പി. ആർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ . ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത കരിയർ ഗുരു സുധീർ പൊറ്റക്കാട്, സിവിൽ സർവീസ് അക്കാദമി കോ – ഓഡിനേറ്റർ മെലിൻ്റ, അസാപ്പ് ലക്കിടി കോ-ഓഡിനേറ്റർ രാഹുൽ രാഖവ് എന്നിവർ കരിയർ ശില്പശാല നയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു വിജയൻ, ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, സെക്രട്ടറി ജോഷി പി ബി, പഞ്ചായത്ത് അംഗങ്ങളായ സുനിൽ കുമാർ എ. എസ്, നിജി വത്സൻ, കെ. വൃന്ദ കുമാരി, നിഖിത അനൂപ്, സേവ്യർ ആളൂക്കാരൻ, മണി സഞ്ജയൻ, നിതാ അർജുനൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി വിദ്യാർത്ഥികളെ ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive