ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത് പോകുന്ന സെക്രട്ടറി റൂബി പി ജെ ക്ക് ഭരണസമിതിയും ബാങ്ക് ജീവനക്കാരും യാത്രയയപ്പ് സമ്മേളനം നടത്തി. ബാങ്ക് പ്രസിഡണ്ട് ശ്രീ.വിജയൻ ഇളയേടത്ത് ഉത്ഘാടനം ചെയ്ത് ഉപഹാരം നൽകി.
ബാങ്ക് വൈസ് പ്രസിഡണ്ട് കെ.എം. ധർമ്മരാജൻ സ്വാഗതം ആശംസിച്ച ചടങ്ങ് സെക്രട്ടറി ഇൻ ചാർജ്ജ് ജിഷ കെ.ജി സർവ്വീസ് വിവരണം നടത്തി സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ അഗസ്റ്റിൽ കെ.ജെ, വി.പി. രാധാകൃഷ്ണൻ, സുനിത പരമേശ്വരൻ, വിവിധ ബ്രാഞ്ചിലെ മാനേജർമാരായ നൈജിൽ എം.ബി, സുധ ജയൻ, സീമ ഭരതൻ, ജാക്‌ലിൻ ബാബു, രശ്മി സജൻ, സൗമ്യ രാജേഷ്, ശരത് രാജൻ, ജെയിൻ ജോർജ്ജ്, അസ്സറുദ്ദീൻ കെ.എസ്, എന്നിവർ ആശംസ അറിയിച്ചു. ഭരണസമിതി അംഗം ഇന്ദിര എ. നന്ദി പറഞ്ഞു. ബാങ്കിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive