ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി ഉദ്ഘാടനം പ്രമുഖ വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാലമേനോൻ നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവ് വരുന്ന ക്ഷേത്ര പുനരുദ്ധാരണവും നവീകരണവും 2025 ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കാൻ യോഗം തീരുമാനിച്ചു. നവീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ജനുവരി 19,20, 21 തീയതികളിൽ അഷ്ടമംഗല പ്രശ്നചിന്ത പരിഹാരക്രിയകൾ ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.
സംഗമേശ്വര എൻ എസ് എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ നവീകരണ സമിതി രക്ഷാധികാരി നളിൻ ബാബു അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ എസ് എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വ: ഡി ശങ്കരൻകുട്ടി, സെക്രട്ടറി കെ രവീന്ദ്രൻ, പ്രൊഫ: ലക്ഷ്മണൻ നായർ, കെ എസ് ഇ ലിമിറ്റഡ് ജനറൽ മാനേജർ അനിൽ എം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട് ശിവദാസ് പള്ളിപ്പാട്ട് സ്വാഗതവും നവീകരണ സമിതി ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം നവീകരണ സമിതിയുടെ ഓഫീസിന്റെ ഉദ്ഘാടനം വേണുഗോപാലമേനോൻ നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com