അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനം ക്രൈസ്റ്റ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗണിതശാസ്ത്രമേഖലയിലെ നൂതനസാധ്യതകളും രീതികളും അവലംബിച്ചുകൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് നേതൃത്വം കൊടുക്കുന്ന അന്തർദേശീയ ഗണിതശാസ്ത്ര സമ്മേളനത്തിന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി. രാംകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഡ്ജംക്റ്റ് പ്രൊഫസർ എസ് അറുമുഖം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാദർ ഡോക്ടർ ജോളി ആൻഡ്രൂസ് സി. എം. ഐ. അധ്യക്ഷത വഹിച്ചു.

വിദേശ സർവകലാശാലകളിൽ നിന്നുൾപ്പടെ പത്തോളം ഗണിതശാസ്ത്ര വിദഗ്ദർ സമ്മേളനത്തിൽ വിവിധ പ്രഭാഷണ പരമ്പരകൾക്ക് നേതൃത്വം നൽകി. ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറോളം ആളുകൾ സമ്മേളനത്തിൻ്റെ ഭാഗമായി. സമ്മേളനത്തിൽ പതിനഞ്ചോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.



സി എസ് ഐ ആർ സ്പോൺസർ ചെയ്ത അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനത്തിന് കെ. എസ്. സി. എസ്. ടി. ഇ യുടെ കോ സ്പോൺസർഷിപ് കൂടി ഉണ്ടായിരുന്നു. ഇന്തോനേഷ്യൻ യൂണിവേഴ്സിറ്റി പ്രൊഫസർ റിനോവിയ സിമാൻജുൻസക് , കുവൈറ്റ് യൂണിവേഴ്സിറ്റി പ്രൊഫ. മിലിക ആൻഡലിക് , പ്രൊഫ. സോമസുന്ദരം എസ് , പ്രൊഫ. അപർണ ലക്ഷ്മണൻ എസ്, പ്രൊഫ. ഡോ. ടി. അസിർ, ഫാ. ഡോ. ജോസഫ് വർഗീസ്, പ്രൊഫ ഡോ. സീതു വർഗീസ്, പ്രൊഫ.ഡോ. ഷാഹിബ എ.ടി തുടങ്ങിയ ഗണിതശാസ്ത്ര വിദഗ്ധർ സമ്മേളനത്തിൽ സംസാരിക്കും.



മൂന്നുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.ചടങ്ങിൽ ഐ. ക്യു എ.സി കോർഡിനേറ്റർ ഷിൻ്റോ കെ.ജി , ഗണിതശാസ്ത്ര വിഭാഗം മേധാവി പ്രൊഫ. ഡോ.സീന വി, പ്രോഗ്രാം കൺവീനർ ഡോ.സീന വർഗീസ്, ഗണിതശാസ്ത്ര വിഭാഗം കോർഡിനേറ്റർ ഡോ. ജോജു കെ ടി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page