ഇരിങ്ങാലക്കുട : തിരുവനന്തപുരം വൈ.എം.സി.എ യിൽ നടന്ന സംസ്ഥാന റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ മികച്ച പ്രകടനവുമായി ക്രൈസ്റ്റ് ടേബിൾ ടെന്നീസ് അക്കാഡമി. പെൺക്കുട്ടികളുടെ 17 വയസും 19 വയസും താഴെയുള്ള പെൺക്കുട്ടികളുടെ ഡബിൾസിൽ ടിയ , ടിഷ വിജയികളായി.
13 , 15 , 17 വയസിൽ താഴെയുള്ള സിംഗിൾസ് മത്സരത്തിൽ ജൂലിയ, ടിയ, ടിഷ, ഹെലൻ രണ്ടാം സ്ഥാനം നേടി. ക്രൈസ്റ്റ് അക്കാഡമിയിലെ ജോവാന്ന, അമേയ, ആൻ, അബിന, പവിയ, ഇസബെല്ല, സനൂജ, ബ്ലസിൻ, ജോസ്, റോഹിത്ത്, ജേക്ക് എന്നിവർ മികച്ച വിജയം നേടി.
ദിവസവും അമ്പതോളം കുട്ടികൾ പരിശീലനം നടത്തുന്ന ക്രൈസ്റ്റ് കോളേജ് ടേബിൾ ടെന്നീസ് അക്കാഡമി കേരളത്തിലെ മികച്ച സ്പോർട്ട്സ് സെന്റർ കൂടിയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

