ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ സീനിയർ വിഭാഗം വനിത ഫുട്ബോൾ ടീമിന്റെ പവർ ഹൗസായി മാറിയിരിക്കുകയാണ് കാലങ്ങളായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്. ഇപ്പോള്‍ മലപ്പുറം നിലമ്പൂരിൽനടന്നുകൊണ്ടിരിക്കുന്ന സീനിയര്‍ വനിതാ ചാമ്പ്യൻഷിപ്പില്‍, തൃശ്ശൂര്‍ ഫൈനലില്‍ എത്തി നില്‍ക്കുമ്പോള്‍ കോളേജിന് അഭിമാനിക്കാനുള്ളത് തൃശൂർ ടീമിലെ 20 അംഗങ്ങളിൽ 19 പേരും സെന്റ് ജോസഫ്‌സിലെ വിദ്യാർത്ഥിനികളാണ് എന്നതാണ്.
സെന്റ് ജോസഫ്സ് കോളേജിന്റെ ഫുട്ബോൾ കോച്ച് ജിനു ജോസഫ് (കേരളാ സ്പോര്‍ട്സ് കൗൺസില്‍) ആണ് ഇത്തവണ തൃശൂർ ടീമിന്റെ കോച്ച്. സെപ്റ്റംബർ മാസത്തിൽ പാലക്കാട് വെച്ച് നടന്ന സൗത്ത് ഇന്ത്യ സീനിയർ മത്സരത്തിൽ സെന്റ് ജോസഫ്‌സ് കോളേജിലെ 4 കുട്ടികൾ ഇടം നേടിയിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സെന്റ് ജോസഫ്സ് കോളേജിന്റെ തൃശൂർ ടീമിലേക്കും, കേരളാ ടീമിലേക്കുമുള്ള സംഭാവന വളരെ വലുതാണ്.
നിരവധി തവണ കാലിക്കറ്റ് യൂണിവേര്‍സിറ്റി ഇന്‍റര്‍ കോളേജിയറ്റ് ടൂര്‍ണമെന്‍റില്‍ മുത്തമിട്ടിട്ടുള്ള കോളേജ്, ധാരാളം കാലിക്കറ്റ് യൂണിവേഴ്സിറ്റി താരങ്ങളെയും സംഭാവന ചെയ്തിട്ടുണ്ട്. നിരവധി അന്തർദേശീയ -ദേശീയ താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള സെന്റ് ജോസഫ്സ് കോളേജ് വനിത ഫുട്ബോളിൽ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

