എടതിരിഞ്ഞി : എടതിരിഞ്ഞി വില്ലേജിലെ ഫെയർ വാല്യൂ പുനർനിർണയതിന്റെ ഭാഗമായി റവന്യൂ വകുപ്പ് സ്ഥല പരിശോധന നടത്തി. റവന്യൂ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പുനർനിർണയിക്കുന്നതിന് 18.07.2025 ന് തൃശൂർ ജില്ലാ കളക്ടർ ഉത്തര വാക്കിയിട്ടുള്ളതാണ്. ആയതിന്റെ ഔദ്യോഗിക ജോലികൾ അന്തിമഘട്ടത്തിലാണ്.
കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന്റെ മുന്നോടിയായി സർക്കാർ ഉത്തരവ് പ്രകാരം 5% മേൽ പരിശോധന നടത്തേണ്ടതിൻ്റെ ഭാഗമായിട്ടാണ് താലൂക്ക് തല ടീം എടതിരിഞ്ഞി വില്ലേജിൽ വെള്ളിയാഴ്ച സ്ഥല പരിശോധന നടത്തി.
മുകുന്ദപുരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാരായ സജിത എ.വി , പ്രമോദ് ടി കെ, വേണുഗോപാൽ ടി വി കാട്ടൂർ സബ് രജിസ്ട്രാർ ഓഫീസർ സിജിൽ എം ആർ, എടതിരിഞ്ഞി വില്ലേജ് ഓഫീസർ സുജിത്ത് പി.എസ്, വില്ലേജ് ഓഫീസർ സിജു ജോസഫ്, വില്ലേജ് അസിസ്റ്റൻറ് വിൻസൺ കെ. ജെ, ക്ലർക്ക്മരായ വിദ്യ ചന്ദ്രൻ, പ്രസീത സി ,സാഗിയോ സിൽബി എന്നിവർ സ്ഥലപരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


