കല്ലേറ്റുംകര: മുഗൾ ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് വനിത ടീം ഒരു എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ് സി വലപ്പാട് ടീമിനെ പരാജയപ്പെടുത്തി വിജയകിരീടം ചൂടി. ക്ലബ്ബ് പ്രസിഡൻറ് വർഗീസ് പന്തല്ലൂക്കാരന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു സമ്മാനദാനം നിർവഹിച്ചു. വനിതാ ലോകകപ്പ് ഫുട്ബോളിൽ ആദ്യമായി കളിച്ച മലയാളി വനിത ലളിത ലോഹിതാസൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ, വാർഡ് മെമ്പർ ഷാജു ടി വി, റവ.സിസ്റ്റർ എൽസി കോക്കാട്ട്, പോൾ കോക്കാട്ട് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മുൻ ഇൻറർനാഷണൽ ഫുട്ബോളർ സി സി ജേക്കബ്, മാച്ച് കമ്മീഷണർ ഡെന്നി ജേക്കബ്, ബി വി എം ഹൈസ്കൂൾ കല്ലേറ്റുംകരയിലെ മുൻ കായിക അധ്യാപകൻ എൻ എൽ തോമസ് മാസ്റ്റർ, ടൂർണമെൻറ് സ്പോൺസേർസ് ഷാജു വാലപ്പൻ, തോമസ് വാഴപ്പള്ളി, ജോൺ ഡേവിസ് മഡാന ജോയ്സൺ ആചാണ്ടി, ജസ്റ്റിൻ സി ജി, എന്നിവരെ ആദരിച്ചു. ബെസ്റ്റ് എമർജിങ് പ്ലേയർ നേഹ, ബെസ്റ്റ് ഡിഫൻഡർ അതുല്യ (ഇരുവരും എഫ് സി വലപ്പാട്,) ബെസ്റ്റ് പ്ലെയർ അഭിരാമി, ബെസ്റ്റ് ഫോർവേഡ് അബിഗേൾ, ബെസ്റ്റ് ഗോൾകീപ്പർ ആരതി (മൂവരും സെൻറ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട). കൂടാതെ കേരളത്തിൽ തന്നെ ആദ്യമായി വനിതാ ഇലവൻസ് ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ച മുഗൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരനെ മന്ത്രി പ്രത്യേകം ആദരിച്ചു. സെക്രട്ടറി റോബി കെ കെ സ്വാഗതവും ടൂർണമെൻറ് കമ്മിറ്റി സെക്രട്ടറി ബൈജു മാസ്റ്റർ നന്ദിയും പ്രകാശിപ്പിച്ചു.