ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എക്സിബിഷൻ എക്സ്പോ 2023 ഡിസംബർ 18ന് തൃശൂർ അസിസ്റ്റൻറ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഐ.എ.എസ് ഉദ്ഘാടനം നിർവഹിക്കും. എൽ.കെ.ജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾ നിർമ്മിച്ച വിവിധ തരത്തിലുള്ള മോഡലുകൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങൾ എന്നിവ പ്രദർശിപ്പിക്കും.
ഗെയിമിംഗ്, റൂം ത്രീഡി, തിയേറ്റർ പ്ലേസ്റ്റേഷൻ, മിനി പ്ലാനിറ്റോറിയം, ചന്ദ്രയാൻ മോഡൽ, വെർച്ചൽ റിയാലിറ്റി റൂം ത്രീഡി പ്രിൻറിംഗ് വിദ്യകൾ, വിദ്യാർത്ഥികൾ നിർമ്മിച്ച മൈനിങ് സേഫ്റ്റി റോബോട്ടും ഇലക്ട്രിക് സൈക്കിളും ഇലക്ട്രിക് കാറും പ്രദർശനത്തിൽ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നല്ലം കുഴി വൈസ് പ്രിൻസിപ്പൽ റോസിലി ചെറുകുന്നേൽ, ഡോ. ജോം ജേക്കബ്, ടെസ്സി ആൻറണി , ആഷിൻ, വിദ്യാർത്ഥി പ്രതിനിധികളായ ഷിബ, സായൂജ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com