ഇരിങ്ങാലക്കുട : നാലമ്പല സീസൺ ആരംഭിക്കുന്നതിനു മുൻപ് അപകടാവസ്ഥയിലായ കുട്ടൻകുളം മതിൽ പരിസരത്ത് അപായ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം. ആഴ്ചകളായി പെയ്യുന്ന മഴ ഇടിഞ്ഞുപോയ കുട്ടൻകുളം മതിലിന്റെ സമീപത്തുകൂടെ പോകുന്ന റോഡിനും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. നാലമ്പല തീർത്ഥാടന വാഹനത്തിരക്ക് ഈ മേഖലയിൽ പതിവാണ്.
ദൂരദേശത്ത് നിന്ന് എത്തുന്നവർക്ക് മതിൽ അപകടത്തിൽ ആണെന്ന ധാരണയില്ലാതെ കുളം കാണാനും മറ്റും മതിലിൽ ചാരി നിൽക്കുന്നത് പതിവാണ്. ഇത് ഒരുപക്ഷേ ദുരന്തത്തിലേക്ക് നയിച്ചേക്കും. ഒരുമാസം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. കൂടൽമാണിക്യം ദേവസ്വം മുൻകൈയെടുത്ത് കുട്ടംകുളം മതിൽ അപകടാവസ്ഥയിൽ ആണെന്ന് കാണിക്കുന്ന ബോർഡുകൾ ഉടൻ സ്ഥാപിക്കണമെന്ന് പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com