ഇരിങ്ങാലക്കുട : സംസ്ഥാന പാതയായ കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ റോഡിൽ നടന്നുവരുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണപ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. റോഡ് നിർമ്മാണത്തിന്റെ പുരോഗതികൾ വിലയിരുത്തുന്നതിനായി ഉന്നത തലത്തിലും പ്രാദേശിക തലത്തിലും കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ ചേർന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഒക്ടോബർ അഞ്ചിന് ഇരിങ്ങാലക്കുട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ക്രൈസ്റ്റ് കോളേജ് ജംങ്ങ്ഷൻ മുതൽ പൂതംകുളം വരെ ആരംഭിച്ച റോഡ് നിർമ്മാണം നിശ്ചിത കാലയളവിനുള്ളിൽ ഇരുവശങ്ങളിലും പൂർത്തിയാക്കുന്നതിന് തീരുമാനമായി.
തുടർന്ന് മാപ്രാണം മുതൽ കരുവന്നൂർ വരെ നിർമ്മാണം ആരംഭിക്കും. ക്രൈസ്റ്റ് കോളേജ് ജംങ്ങ്ഷൻ മുതൽ പൂതംകുളം വരെ നിലവിൽ റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് ആരംഭിച്ചിട്ടുള്ള പ്രവർത്തി ജി എസ് ബി ചെയ്ത് കഴിഞ്ഞാൽ ആ വശത്ത് കൂടി വാഹനങ്ങൾ കടത്തി വിട്ട് റോഡിൻ്റെ കിഴക്ക് ഭാഗം പൊളിച്ച് പ്രവർത്തികൾ ആരംഭിക്കും.
പെരുന്നാളിന് മുന്നോടിയായി കത്ത്രീഡൽ പള്ളിക്ക് സമീപത്തെ റോഡ് ഗതാഗതയോഗ്യമാക്കും. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി വ്യാപാരികളും ബസ്സ് ഉടമകളും മുന്നോട്ടുവച്ച ആശങ്കകൾ വിവിധ ഘട്ടങ്ങളിൽ പരിഗണിച്ചാണ് റോഡ് നിർമ്മാണത്തിന്റെ വിവിധ റീച്ചുകൾ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com