ഒരു ഗോൾ പോലും വഴങ്ങാതെ ഉജ്ജ്വല വിജയം നേടി തൃശ്ശൂർ

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് സ്കൂൾ ഒളിമ്പിക്സ് നവംബർ 4,5 തീയതികളിൽ എറണാകുളത്തുവെച്ച് നടന്നു.14 വയസ്സിന് മുകളിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ തൃശ്ശൂരിൽ നിന്നും 12 കുട്ടികൾ പങ്കെടുത്തു ( തേജസ് കൃഷ്ണ (C), മുഹമ്മദ് നിസാം, കിഷൻ വി കെ, അഭിരൂപ് കെഎസ്, ദേവകൃഷ്ണ കെ എൽ, മനു പി എ, ഷുഹൈബ് എ എസ്, ഷെറിൻ ഷിൻജു, ആയുഷ് സായ് കെ എസ്, മുഹമ്മദ് അലി റഹ്മാൻ ടി എസ്, അനീഷ് ഫ്രാൻസിസ്, മുഹമ്മദ് സ്വാലിഹ് ).

മഹാരാജാസ് കോളേജ് മൈതാനത്തിൽ നടന്ന ആദ്യ മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്ക് ആലപ്പുഴയെ അടിയറവ് പറയിച്ചു. ഈ മത്സരത്തിൽ കിഷൻ 3 ഗോളുകൾ അടിച്ചുകൊണ്ട് ആദ്യത്തെ ഹാട്രിക്ക് നേടുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ മലപ്പുറത്തെ 2-0 ന് തോൽപ്പിച്ചുകൊണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു. ഉച്ചതിരിഞ്ഞ് 4:30ക്ക് നടന്ന ആവേശകരമായ ആദ്യ സെമിഫൈനൽ മത്സരത്തിൽ മുഹമ്മദ് അലി റഹ്മാന്റെ ഹാട്രിക്കിന്റെ മികവിൽ തൃശ്ശൂർ കൊല്ലത്തെ 3-0 തോല്പിച്‌ ഫൈനലിലേക്ക് പ്രവേശിച്ചത്.

ഫൈനൽ മത്സരത്തിൽ അതിശക്തരായ കോട്ടയത്തെ 3-0 നു തോൽപ്പിച്ചുകൊണ്ട് സ്കൂൾ ഒളിമ്പിക്സിൽ 14 വയസ്സിന് മുകളിലുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരത്തിൽ സ്വർണ്ണ മെഡൽ തൃശ്ശൂർ ടീം കരസ്ഥമാക്കി.

കളിച്ച 4 കളികളിലും ക്ലീൻ ഷീറ്റ് വാങ്ങിയാണ് തൃശ്ശൂർ ജില്ലാ ഫുട്ബോൾ ടീം സ്വർണ്ണ മെഡൽ നേടിയത്.4 കളികളിൽ ഒരു ഗോൾ പോലും വഴങ്ങാതെ 13 ഗോളുകൾ ആണ് തൃശ്ശൂർ ടീം സ്കോർ ചെയ്തത്.

മുഹമ്മദ്‌ അലി റഹ്മാൻ -7 ഗോളുകളും, കിഷൻ -4 ഗോളുകളും, ഷെറിൻ ഷിഞ്ചു – 1 ഗോളും, ദേവകൃഷ്ണ -1 ളും ആണ് നേടിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page