തൃപ്പേക്കുളം പുരസ്‌കാരം പിണ്ടിയത്ത് ചന്ദ്രൻ നായർക്ക്, പരയ്ക്കാട് തങ്കപ്പൻ മാരാർക്ക് പല്ലാവൂർ ഗുരുസ്‌മൃതി അവാർഡും, പത്മജ്യോതി പുരസ്‌കാരം പ്രിയദർശിനി ഗോവിന്ദിനും നെല്ലയ് ഡി. കണ്ണനും, ഗുരുദക്ഷിണ പുരസ്കാരം കുഴൂർ വിജയൻ മാരാർ, കാവശ്ശേരി കുട്ടികൃഷ്ണ‌ പിഷാരടി എന്നിവർക്കും

ഇരിങ്ങാലക്കുട : ‘ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഡിസംബർ 3 മുതൽ 8 വരെയുള്ള തിയ്യതികളിൽ ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരാറുള്ള അവാർഡ് സമർപ്പണം, പത്മജ്യോതി പുരസ്‌കാര സമർപ്പണസദസ്സ്, ഗുരുദക്ഷിണ പുരസ്കാരം എന്നിവയിലേക്ക് അർഹരായ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചു.

പിണ്ടിയത്ത് ചന്ദ്രൻ നായർക്ക് ഈ വർഷത്തെ തൃപ്പേക്കുളം പുരസ്‌കാരവും പരയ്ക്കാട് തങ്കപ്പൻ മാരാർക്ക് പല്ലാവൂർ ഗുരുസ്‌മൃതി അവാർഡും സമർപ്പിക്കും. ഗുരുദക്ഷിണ പുരസ്കാരം കുഴൂർ വിജയൻ മാരാർ, കാവശ്ശേരി കുട്ടികൃഷ്ണ‌ പിഷാരടി എന്നിവർക്കും സമ്മാനിക്കും.



ഹിന്ദി തെന്നിന്ത്യൻ മലയാള ചലച്ചിത്രങ്ങളിൽ ഒരുകാലയളവിലെ താരപ്രഭയും അനുഗൃഹീത ഭരതനാട്യനർത്ത കിയുമായിരുന്ന പത്മിനി രാമചന്ദ്രൻ്റെ സ്‌മരണാർത്ഥം അവരുടെ മകൻ പ്രേം രാമചന്ദ്രൻ ഏർപ്പെടുത്തിയ ‘പത്മജ്യോതിപുരസ്‌കാര’ങ്ങളുടെ സമർപ്പണസദസ്സും ഇതോടൊപ്പം ഉണ്ടായിരിക്കും. പത്മജ്യോതി പുരസ്‌കാരം സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കലൈമാമണി, നൃത്ത്യചൂഡാമണി, നൃത്തകലാനിധി, പ്രിയദർശിനി ഗോവിന്ദിനും മൃദംഗവിദ്വാൻ കലൈമാമണി നെല്ലയ് ഡി. കണ്ണനും നൽകുന്നതാണ്.

ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേഗോപുര നടയിൽ ഉയരുന്ന പ്രത്യേക വേദിയിൽ ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിനു ഡിസംബർ 3 ചൊവാഴ്ച തിരിതെളിയും. 3ന് വൈകീട്ട് 6 മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നയോടൊപ്പം പത്മജ്യോതി പുരസ്‌കാരങ്ങൾ സമർപ്പിക്കും.



ടി വേണുഗോപാൽ മേനോൻ തൃപ്പേക്കുളം പുരസ്‌കാരവും പല്ലാവൂർ ഗുരുസ്‌മൃതി അവാർഡും സമർപ്പിക്കും . ഗുരുപൂജ പുരസ്‌കാരങ്ങൾ ഡെട്രായൂട്ട് കലാക്ഷേത്ര ഡയറക്ടർ, യു.എസ്.എ, രാജേഷ് നായർ സമർപ്പിക്കും.

അവാർഡ് ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ വി കലാധരൻ, കെ എസ് സുധാമൻ, സന്ദീപ് മാരാർ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രസിഡന്റ് കലാനിലയം ഉദയൻ നമ്പൂതിരി, സെക്രട്ടറി കണ്ണമ്പള്ളി ഗോപകുമാർ, പ്രോഗ്രാം കോഡിനേറ്റർസ് മൂർക്കനാട് ദിനേശൻ, പി എ അനിൽകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page