ഇരിങ്ങാലക്കുട : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ഒന്നിന് ഇരിങ്ങാലക്കുടയിൽ ഏഴ് കിലോമീറ്റർ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ‘വോൾട്രോൺ റൺ 2K24’ എന്ന പരിപാടി ഞായറാഴ്ച രാവിലെ 6:30 ന് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ മുൻ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടാൻ ഉദ്ഘാടനം നിർവഹിക്കും. രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന സമാപന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സമ്മാനവിതരണം നിർവഹിക്കും.
വോള്‍ട്രോൺ ഇന്റർനാഷണൽ പ്രീമിയം ഫാമിലി ഫിറ്റ്നസ് സ്റ്റുഡിയോ സംഘടിപ്പിക്കുന്ന ഈ മിനി മാരത്തോണ്ണിൽ മുപ്പതിനായിരം രൂപയുടെ സമ്മാനത്തുക വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്യുന്നുണ്ട്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീ ആയി ഈടാക്കുന്നത് എന്ന് സംഘാടകർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു
മെൻ, വുമൺ കാറ്റഗറിയായി തിരിച്ചിരിക്കുന്ന മിനി മാരത്തോണ്ണിൽ ഓപ്പൺ കാറ്റഗറിയിൽ 15 വയസ്സ് മുതൽ 39 വയസ്സ് വരെ ഉള്ളവർക്ക് പങ്കെടുക്കാം. സീനിയർ കാറ്റഗറി 40 – 49. വെറ്ററൻ 50-59, സൂപ്പർ വെറ്ററൻ 60-70.
ഓപ്പൺ കാറ്റഗറി മത്സരങ്ങൾക്ക് മാത്രമേ സമ്മാനത്തുകയുള്ളൂ. ട്രോഫിയും സർട്ടിഫിക്കറ്റും എല്ലാ കാറ്റഗറി വിജയികൾക്കും നൽകും. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 7560841525
വാർത്താ സമ്മേളനത്തിൽ വോള്‍ട്രോൺ ഇന്റർനാഷണൽ പ്രീമിയം ഫാമിലി ഫിറ്റ്നസ് സ്റ്റുഡിയോ പ്രതിനിധികളായ അക്ഷയ് പ്രസന്നൻ, സ്നേഹ , അനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com