ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് ചന്തക്കുന്ന് ജംഗ്ഷനിലെ പ്രത്യേക വേദിയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷവും അവാര്‍ഡ് ദാനവും നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു.
പ്രവാസി ബിസിനസുകാരന്‍ സിന്‍സന്‍ ഫ്രാന്‍സീസ് തെക്കേതലക്ക് ലെജന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും, രഞ്ചി ആന്റണി അക്കരക്കാരന് സോഷ്യല്‍ അച്ചീവ്മെന്റ് അവാര്‍ഡും ചെയര്‍പേഴ്സന്‍ സമ്മാനിച്ചു. റോബര്‍ട്ട് കെ.എഫ്, അഷിത കെ. ആസാദ്, അഥീന തോട്ടാന്‍, അലീന ടോണി, ടി.എ അമല്‍, ജിഫി കരീം എന്നിവരെ പ്രതിപക്ഷ നേതാവ് അഡ്വ.കെ.ആര്‍ വിജയ ആദരിച്ചു.
നൂറോളം കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റുകളുടെ വിതരണം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫെനി എബിന്‍ വെള്ളാനിക്കാരന്‍ നിര്‍വഹിച്ചു. സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് ഇന്നസെന്റ് സോണറ്റ് നിര്‍വഹിച്ചു. ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.
ക്രിസ്തുമസ് ആഘോഷ ജനറല്‍ കണ്‍വീനര്‍ ലൈജു വര്‍ഗ്ഗീസ് നെയ്യന്‍, വനിത വിംഗ് കണ്‍വീനര്‍ വിനീത സെന്റില്‍, ഷാജന്‍ ചക്കാലക്കല്‍, സ്രെകട്ടറി നിധീഷ് കാട്ടില്‍,ട്രഷറര്‍ ടി.ആര്‍ ബിബിന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് റോക്ക് സ്റ്റാര്‍ ബാന്റ് ടീം ഒരുക്കിയ ഗാനമേളയും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

