ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിനൊപ്പം തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സാമൂഹിക സേവന സംഘടനയായ തവനിഷ് ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥിക്ക്‌ വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ധനസഹായം നൽകി.

തവനിഷ് സമാഹരിച്ച തുക ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ഡോ.ജോളി ആൻഡ്രൂസ് സി.എം.ഐ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ മുരളി എം കെ ക്ക് കൈമാറി. കായിക വിഭാഗം അധ്യാപകൻ ലാൽ മാഷ്, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രൊഫ പ്രിയ വി ബി, മുവിഷ് മുരളി, സ്റ്റുഡന്റ് സെക്രട്ടറി സജിൽ, പ്രസിഡന്റ്‌ ആരോൺ, ട്രഷറർ അക്ഷര, അതുൽ അമിഷ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page