ഇരിങ്ങാലക്കുട : പ്രശസ്ത ചിത്രകാരനായിരുന്ന രാജൻ കൃഷ്ണൻ്റെ ഒമ്പതാം ചരമ വാർഷികത്തോടനുബന്ധിച്ച്, ഫെബ്രുവരി 11 ചൊവ്വാഴ്ച, രാജൻ കൃഷ്ണൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ, അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു.
ഇരിങ്ങാലക്കുട മണ്ണാത്തിക്കളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ, വൈകിട്ട് അഞ്ചു മണിക്കാരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിനു ശേഷം, രാജൻ സാക്ഷാൽക്കരിച്ചിരുന്ന രണ്ട് വീഡിയോ ആർട്ട് വർക്കുകൾ പ്രദർശിപ്പിക്കും. ‘A Short Passage of Fire’, ‘Teacher of Incongrous Lessons’ എന്നിവയാണു പ്രദർശിപ്പിക്കുന്നത്. അതിനു ശേഷം, രാജൻ കൃഷ്ണൻ ഫൗണ്ടേഷനും, എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്പേസ് ഓഫ് ആർട്ട് തിയേറ്റർ കലക്റ്റീവും സംയുക്തമായി അവതരിപ്പിക്കുന്ന ‘ഗാസാ മോണോലോഗുകൾ – A Staged Reading’ കൂടി ഉണ്ടായിരിക്കും എന്ന് രാജൻ കൃഷ്ണൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി രേണു രാമനാഥ് അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ റമാലയിലുള്ള പാലസ്തീനിയൻ നാടകസംഘമായ അഷ്‌തർ തിയേറ്റർ, യുദ്ധത്തിന്റെ ഇരകളായ കുട്ടികളിൽ നിന്ന് 2008 മുതൽ ശേഖരിച്ചുപോന്ന മോണോലോഗുകളുടെ ശേഖരമായ ‘ഗാസാ മോണോലോഗുകൾ’ അന്തർദ്ദേശീയ ശ്രദ്ധയാകർഷിച്ച ഒരു നാടക പാഠമാണ്. സ്പേസ് ഓഫ് ആർട്ട് തിയേറ്റർ കലക്റ്റീവിനു വേണ്ടി, യുവനാടക പ്രവർത്തകനായ അജിത് ലാൽ ആണ് ഈ രംഗാവതരണം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ചെറുതുരുത്തി സ്വദേശിയായ രാജൻ തിരുവനന്തപുരം ഫൈനാട്‌സ് കോളേജിലെയും ബറോഡ എം. എസ്. സർവകലാശാലയിലെയും വിദ്യാഭ്യാസത്തിനു ശേഷം കൊച്ചി കേന്ദ്രീകരിച്ചാണ് കലാപ്രവർത്തനങ്ങളിലേർപ്പെട്ടത്. 2004-ൽ കൊച്ചിയിലെ കാശി ആർട് ഗാലറിയിൽ നടന്ന ‘ലിറ്റിൽ ബ്ലാക്ക് ഡ്രോയിങ്സ്’ എന്ന ആദ്യ ഏകാംഗ പ്രദർശനം മുതൽ ഏതാണ്ട പത്തു വർഷത്തോളം മാത്രം നീണ്ടു നിന്ന കലാജീവിതത്തിനിടയിൽ രാജൻ കൃഷ്ണൻ ഇന്ത്യയിലെ ശ്രദ്ധേയരായ യുവചിത്രകാരന്മാരുടെ നിലയിലേക്കയർന്നിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive