ഇരിങ്ങാലക്കുട : മാനവ സംസ്കൃതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊട്ടിപ്പാൾ കെ.എസ്. യു.പി.സ്കൂളിൽ വച്ച് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്‌ഘാടനം ചെയ്തു.
കലാ-കായിക വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുവാനും, കുട്ടികൾക്കും മുതിർന്നവർക്കും, അന്യംനിന്നു പോയ വായനാശീലം പ്രോത്സാഹിപ്പിക്കുവാനും ,പാരിസ്ഥിക വിഷയങ്ങളടക്കം സമൂഹത്തിലെ ജനനന്മയ്ക്കുതകുന്ന വിഷയങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പി.ടി.തോമസ് രൂപം കൊടുത്ത മാനവസംസ്കൃതിയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് ജാക്സൺ പറഞ്ഞു.
പി.ടിലാസർ അധ്യക്ഷത വഹിച്ചു. മാനവസംസ്കൃതി സംസ്ഥാന കൗൺസിൽ അംഗം സാജു പാറേക്കാടൻ, താലൂക്ക് ട്രഷറർ ഷാജി മോനാട്ട്, മുൻ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. പ്രസാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുധൻ കാരയിൽ, മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് പടിഞ്ഞാറെത്തല, സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ.സുനജ, ഒ.എസ്. എ. പ്രസിഡണ്ട് പി.എൻ. രാമകൃഷ്ണൻ , കെ.പി. കേശവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive