കുടുംബശ്രീ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം അരങ്ങ് 2025 ന് സമാപനം – വെള്ളാങ്കല്ലൂർ സി.ഡി.എസ് ഓവറോൾ നേടി

ഇരിങ്ങാലക്കുട : പെൺകരുത്തിന്റെ പെരുമ വിളിച്ചോതുന്ന കുടുംബശ്രീ പ്രസ്ഥാനം 27ാ൦ വാർഷികം ആഘോഷിക്കുന്ന വേളയിൽ അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടുകൂടി രണ്ടു ദിവസങ്ങളിലായി ഇരിങ്ങാലക്കുട ഗവ. ഗേൾസ് എൽ പി സ്കൂളിലും നഗരസഭാ ടൗൺ ഹാളിലുമായി അരങ്ങേറിയ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് സമാപിച്ചു. അരങ്ങ് കലോത്സവ സമാപന സമ്മേളന ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.

വെള്ളാങ്കല്ലൂർ സി.ഡി.എസ് ഓവറോൾ നേടി. ഫസ്റ്റ് റണ്ണറപ്പ് ആയ ഇരിങ്ങാലക്കുട 2 സി.ഡി.എസ്, സെക്കൻഡ് റണ്ണറപ്പ് ആയ കാട്ടൂർ സിഡിഎസ്കൾക്കുള്ള ട്രോഫികൾ മന്ത്രി കൈമാറി ഒപ്പം മറ്റു മത്സര വിജയികൾക്ക് ഉള്ള സമ്മാനദാനവും നിർവഹിച്ചു . ഓഫ് സ്റ്റേ ജിനത്തിലും ഓൺ സ്റ്റേജ് ഇനത്തിലും ആയി 308 അയൽക്കൂട്ട – ഓക്സിലറി മത്സരാർത്ഥികൾ അരങ്ങിൽ മാറ്റുരച്ചു .18 വയസ്സു മുതൽ 40 വയസ്സുവരെ ജൂനിയർ ,40 വയസ്സിനു മുകളിൽ സീനിയർ സ്ഥലങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് .

ഒന്നാം സ്ഥാനം ലഭിച്ച മത്സരാർത്ഥികൾ ജില്ലാതല അരങ്ങ് കലോത്സവത്തിൽ അർഹത നേടുന്നതാണ്. തുടർന്ന് മെയ് 24, 25, 26 തീയതികളിൽ സംസ്ഥാനതല അരങ്ങു കോട്ടയത്ത് വച്ച് നടക്കുന്നതാണ് .

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി ലത , വെള്ളാങ്കല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിഷ ഷാജി , ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ . ജിഷ ജോബി, വാർഡ് കൗൺസിലർമാരായ ലേഖ ഷാജൻ, അമ്പിളി ജയൻ , ഇരിങ്ങാലക്കുട നഗരസഭ സി ഡി എസ് കൾ, മുരിയാട് , കാറളം, കാട്ടൂർ, പറപ്പൂക്കര , വെള്ളാങ്കല്ലൂർ , വേളൂക്കര , പുത്തൻചിറ, പടിയൂർ , പൂമംഗലം, സിഡിഎസ് കളിലെ ചെയർപേഴ്സൺമാരായ പുഷ്പാവതി പി കെ, ശൈലജ ബാലൻ, സുനിത രവി, ഡാലിയ പ്രദീപ് ,അജിതാ ബാബു, സരിത തിലകൻ, ഗീതാഞ്ജലി ബിജു, വിൻസി പ്രശോഭിതൻ ,സിനി അനിൽ, യമുനാ രവീന്ദ്രൻ, അഞ്ചു രാജേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. യു സലിൽ സ്വാഗതവും അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ കെ രാധാകൃഷ്ണൻ നന്ദിയും അർപ്പിച്ചു സംസാരിച്ചു. മറ്റ് ജില്ലാ മിഷൻ ഉദ്യോഗസ്ഥ പ്രതിനിധികൾ കുടുംബശ്രീ സംഘടന പിന്തുണ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ സംഘാടനത്തിന് നേതൃത്വം വഹിച്ചു .

ചടങ്ങിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എംഎൽഎ വി ആർ സുനിൽകുമാർ അധ്യക്ഷനായി. അസിസ്റ്റൻറ് ജില്ലാ മിഷൻ കോഡിനേറ്റർ കെ രാധാകൃഷ്ണൻ മറ്റ് ജില്ലാ മിഷൻ ഉദ്യോഗസ്ഥ പ്രതിനിധികൾ കുടുംബശ്രീ സംഘടന പിന്തുണ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ സംഘാടനത്തിന് നേതൃത്വം വഹിച്ചു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page