കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പ്രവേശനോത്സവം വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷാ ഷാജി ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കൃഷ്ണകുമാർ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് അസി.സെക്രട്ടറിയും കലാകാരനുമായ സുജൻ പൂപ്പത്തി മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസ്ന റിജാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവൻ, മെമ്പർമാരായ എം.എച്ച്. ബഷീർ, വർഷ പ്രവീൺ, മുൻ പി.ടി.എ പ്രസിഡൻ്റുമാരായ എം.എ. മൈഷൂക്ക്, എ.എം. ഷാജഹാൻ, എം.കെ. മോഹനൻ, ടി.എ. അനസ്, എം.എ.ഷിഹാബ്, എം.ലീന, പി.ടി.എ. വൈസ് പ്രസിഡൻ്റ് പി.എസ്.സരിത, തുടങ്ങിയവർ സംസാരിച്ചു.
പ്രധാനാധ്യാപിക പി.എസ്. ഷക്കീന സ്വാഗതവും പി.ടി.എ. പ്രസിഡൻ്റ് എ.വി. പ്രകാശ് നന്ദിയും പറഞ്ഞു. പുതിയതായി സ്കൂളിൽ പ്രവേശിച്ച കുട്ടികൾക്ക് സമ്മാന വിതരണവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

