ഇരിങ്ങാലക്കുട : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരനോട്ടം ദുബായിൽ വർഷംതോറും ഒരുക്കിവരുന്ന ഉത്സവത്തിന് വഴിതെളിയിച്ച മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി, ഇരുപതാമാണ്ടിലെ ‘അരങ്ങ് 2026’ന്റെ രണ്ടാംദിനത്തിൽ തിരിതെളിയിച്ച് സമാരംഭം കുറിച്ചു. തുടർന്ന്, 2007-ലെ ആദ്യ ഉത്സവത്തിൽ പങ്കെടുത്ത പ്രശസ്ത കഥകളി വേഷകലാകാരൻ കലാനിലയം ഗോപാലകൃഷ്ണനെയും, അണിയറ കലാകാരൻ ചേർത്തല പ്രശാന്തിനെയും ‘ഗുരുദക്ഷിണ’ നൽകി ആദരിച്ചു. ശേഷം കലാമണ്ഡലം സംഗീത പ്രസാദിന്റെ മോഹിനിയാട്ടക്കച്ചേരി അരങ്ങേറി.
ഉച്ചയ്ക്ക് ശേഷം, സംസ്കൃത നാടകവേദിയിലെ ഏറ്റവും പ്രശസ്തമായ പ്രഹസനം (ഹാസ്യനാടകം) ‘ഭഗവദജ്ജുകം’ കൂടിയാട്ടാവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. അന്ധമായ ആചാരങ്ങളെയും പൊള്ളയായ തത്ത്വചിന്തകളെയും പരിഹസിക്കുന്ന ശക്തമായ സാമൂഹിക വിമർശനമായി ഈ കൂടിയാട്ടത്തെ സംവിധാനം ചെയ്ത് രംഗത്തെത്തിച്ചത് യശശ്ശരീരനായ പൈങ്കുളം രാമചാക്യാരാണ്. ഈ രംഗാവതരണത്തിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ കേരള കലാമണ്ഡലമാണ് ‘അരങ്ങി’ന്റെ വേദിയിൽ എത്തിയത്.
നിഴൽക്കുത്ത് ആട്ടക്കഥയുടെ രംഗാവതരണം 100 വർഷം പൂർത്തിയായതിന്റെ ഭാഗമായി പ്രശസ്തരായ കലാകാരന്മാർ അണിനിരന്ന ‘നിഴൽക്കുത്ത്’ കഥകളി വൈകീട്ട് അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




