കാറളം : വിഎച്ച്എസ്എസ് കാറളം സ്കൂളിലെ വിഎച്ച് എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റഷീദ് കാറളത്തിന്റെ വസതിയിൽ പൊതുജനങ്ങൾക്കായി പ്രവർത്തിക്കുന്ന ‘വീട്ടിലെ ലൈബ്രറിയി’ ലേക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകി.
അധ്യാപികയും നർത്തകിയും എഴുത്തുകാരിയുമായ ശ്രീല ടീച്ചർ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ വായനയുടെ പ്രാധാന്യത്തെ കുറിച്ച് കഥകളിലൂടെയും കവിതകളിലൂടെയും കുട്ടികളോട് സംവദിച്ചു.
കാറളം വി എച്ച് എസ് സ്‌കൂളിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സിപി മായാദേവി , ആതിര ടീച്ചർ തുടങ്ങിയവർ ആശംസകൾ നൽകി സംസാരിച്ചു. സാമൂഹ്യ പ്രവർത്തകനും എഴുത്തു കാരനും വീട്ടിലെ ലൈബ്രറിയുടെ ആതിഥേയനുമായ റഷീദ് കാറളം നന്ദി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



