ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവരസാങ്കേതിക മേഖലയിലെ ആഗോള ഭീമന്മാരായ ഇന്റലുമായി സഹകരിച്ച് ‘ഇൻ്റൽ ഉന്നതി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ്’ പ്രവർത്തനമാരംഭിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ലാബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എഡ് ഗെയ്റ്റ് ടെക്നോളജീസിൻ്റെ സാങ്കേതിക പിന്തുണയോടെയാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഹൈ പെർഫോമൻസ് കമ്പ്യൂട്ടിങ്, ജനറേറ്റീവ് എ ഐ, ഡാറ്റ സയൻസ്, കമ്പ്യൂട്ടിങ് സെക്യൂരിറ്റി തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിൽ പ്രായോഗിക പരിജ്ഞാനം നേടുന്നതിനുള്ള സൗകര്യമാണ് ലാബിലൂടെ ഒരുക്കുന്നത്.
വ്യവസായ–അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് വ്യവസായ ആവശ്യകതകൾക്ക് അനുസൃതമായ സാങ്കേതിക നൈപുണ്യം വികസിപ്പിക്കുന്നതിനും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും.
കൃത്രിമ ബുദ്ധിയുടെയും ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെയും മേഖലയിൽ വിദ്യാർത്ഥികൾക്ക് മികച്ച പഠന-ഗവേഷണ അവസരങ്ങൾ ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പായാണ് ഇൻ്റൽ ഉന്നതി ലാബിനെ കോളേജ് വിലയിരുത്തുന്നത്.
ഇന്റൽ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സീനിയർ മാനേജർ എഡ്യൂക്കേഷൻ ഗൗരവ് സിദ്ധാർത്ഥ്, എഡ്ഗേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് മാനേജർ അനിൽ കുമാർ ആർ, കോളേജ് ജോയിന്റ് ഡയറക്ടർ ഫാ. ഡോ. മിൽനർ പോൾ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ശ്രീത ഇ. എസ്, അധ്യാപകരായ ജിബി ടി. സി, ദിയ അന്ന മാത്യു, മരിയ സെബി, റെനി ജോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



