കാറളം : കാറളം വിഎച്ച്എസ് സ്കൂളിൽ വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റ് ഒന്നാം വർഷ വിദ്യാർഥികൾക്കായി ഒന്നാംഘട്ട എൻഎസ്എസ് ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. മുൻ പ്രോഗ്രാം ഓഫീസർമാരായ സായന ഒ എസ്, ശ്രീജ എൻ ജി എന്നിവർ ക്ലാസ് നയിച്ചു.

ഒരു എൻഎസ്എസ് വളണ്ടിയറിന് പൊതു സമൂഹത്തിനുവേണ്ടി എന്തെല്ലാം ചെയ്യാമെന്നും എങ്ങനെ പ്രവർത്തിക്കണമെന്നും സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക് നിരോധനത്തിലും ലഹരി ഉപയോഗ നിയന്ത്രണത്തിലും എങ്ങനെയെല്ലാം ഇടപെടാം എന്നും വിശദീകരിച്ചു. എല്ലാ എൻഎസ്എസ് വളണ്ടിയേഴ്സും മഹത്തായ എൻഎസ്എസ് ഗീതത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാനുമുളള നിർദ്ദേശം നൽകി.
തുടർന്ന് വിദ്യാർത്ഥികൾ ‘ലഹരിക്കെതിരെ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കിറ്റുകൾ അവതരിപ്പിക്കുകയും സ്കൂൾ ക്യാമ്പസ് വൃത്തിയാക്കുകയും പൂന്തോട്ടം ഒരുക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.പി മായാദേവി, നവ്യ തിലകൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
VHSE NSS Unit organized the first phase of NSS orientation class for first year students at Karalam VHS School
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

