ഠാണാ ചന്തക്കുന്ന് റോഡ് വികസനം; ഇത്രയും വൈകുന്ന സ്ഥിതിക്ക് ഇനി കോൺക്രീറ്റിംഗിന് പകരം മെക്കാഡം ടാറിങ് നടത്തി റോഡ് പണികൾ പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി – വെള്ളിയാഴ്ച പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട : ഠാണാ ചന്തക്കുന്ന് റോഡ് വികസനം വ്യാപാരികളെ ബുദ്ധിമുട്ടിച്ച് അനിശ്ചിതമായി നീളുകയാണെന്നും, നൂറു ദിവസങ്ങൾ കൊണ്ട് പണികൾ പൂർത്തീകരിക്കാമെന്ന മന്ത്രി ആർ ബിന്ദു നൽകിയ ഉറപ്പു പാലിക്കാത്തതിനാൽ ഇനി കോൺക്രീറ്റ് ഉറപ്പിന് പകരം മെക്കാഡം ടാറിങ് നടത്തി എത്രയും പെട്ടെന്ന് റോഡ് പണികൾ പൂർത്തീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതിനോടനുബന്ധിച്ചു വെള്ളിയാഴ്ച രാവിലെ പത്തരമുതൽ പന്ത്രണ്ടര വരെ ഠാണാ ജങ്ഷനിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജൂലായ് 15 നു കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ ആരംഭിച്ചതിനു ശേഷം ഇതുവരെ അനുബന്ധ പണികളോ നടപടികളോ ആരംഭിച്ചിട്ടില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

യൂട്ടിലിറ്റി ഷിഫ്റ്റിംഗ് വർക്കുകൾ ആയ ഇലക്ട്രിക് പോസ്റ്റുകൾ, ടെലിഫോൺ പോസ്റ്റുകൾ എന്നിവയെല്ലാം നീക്കം ചെയ്യുന്ന നടപടികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല, രണ്ടു കലുങ്കുകൾ മാറ്റി പണിയാൻ ഉണ്ട് അതിന്റെ പണികളും നടന്നിട്ടില്ല,

ഒരു വർഷമായി പണികൾ സ്തംഭിച്ചിരിക്കുകയാണ് . ഇതുമൂലം മേഖലയിലെ വ്യാപാരം 50 ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഇനി കോൺക്രീറ്റിങ് പണികൾ ആരംഭിച്ചാൽത്തന്നെ അതും കാലങ്ങളോളം നീളുമെന്നും ഇത് വ്യാപാര മേഖലയെ പൂർണ്ണമായും തകിടം മറിക്കുമെന്നും ഇവർ ആശങ്ക പ്രകടിപ്പിച്ചു .

ഇത്രയും വൈകി സ്ഥിതിക്ക് ഇനിയും കോൺക്രീറ്റിംഗിന് വേണ്ടി കാത്തിരിക്കാൻ പറ്റില്ലെന്നും, ഈ പ്രദേശങ്ങളിൽ കോൺക്രീറ്റ് പണികൾക്ക് പകരം മെക്കാഡം ടാറിങ് നടത്തി എത്രയും പെട്ടെന്ന് റോഡ് പണി അവസാനിപ്പിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് വാർത്താ സമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി .

ഇത് സംബന്ധിച്ച് ഒരു നിവേദനം കൊടുത്തുവെങ്കിലും മന്ത്രിയിൽനിന്നും ഇന്നുവരെ അതിന് മറുപടി ലഭിച്ചിട്ടില്ലെന്ന് ആയതിനാൽ ജൂലൈ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഠാണാ ജങ്ഷനിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നു

ഒരു സൂചന സമരം മാത്രമാണ് ഇപ്പോൾ നടത്തുന്നത് എന്നും, അനുകൂല നടപ്പടികൾ ഉണ്ടായിട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ സൂചിപ്പിച്ചു .

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാറാണ്, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page