ഇരിങ്ങാലക്കുട : നഗരസഭാ റോഡുകൾ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട മുനിസിപ്പൽ ദുർഭരണത്തിനെതിരെ സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ സുധീഷ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഭരണം കൈകാര്യം ചെയ്യുന്ന യുഡിഎഫ് വളരെ ഇടുങ്ങിയ ചിന്താഗതി പുലർത്തുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായിട്ട് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ്. നമ്മൾ എത്രയോ കാലമായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഈ അവസ്ഥയ്ക്ക് പരിഹാരം കാണാതെ അധികാരം പങ്കുവെച്ച് മൂന്ന് തവണയായി ചെയർപേഴ്സൺ സ്ഥാനം മാറി വരുന്നതല്ലാതെ യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലയെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനം മാമാങ്കം നടക്കുകയല്ലാതെ പി. കെ ചാത്തൻ മാസ്റ്റർ ഹാളും ഷീ ലോഡ്ജും ടേക്ക് എ ബ്രേക്കും ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ കഴിയാത്തത് ഭരണത്തിൻ്റെ കഴിവുകേടാണ്. ക്രൈസ്റ്റ് കോളേജ് റോഡ്, സണ്ണി സിൽസ് റോഡ്, ബൈപ്പാസ് റോഡിലൂടെ വാഹനമാണ് പോകേണ്ടത് വഞ്ചിയാണോ ബോട്ടാണോ പോകേണ്ടത് എന്നുള്ളത് സംശയമാണ് ജനങ്ങൾക്കെന്ന് അദ്ധേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിതാ രാധാകൃഷ്ണൻ, കെ. കെ ശിവൻ, കെ.എസ് ബൈജു, കെ.എസ് പ്രസാദ്, കൗൺസിലർമാരായ അൽഫോൺസ തോമസ്, അഡ്വ: ജിഷ ജോബി, ഷെല്ലി വിൽസൺ, രാജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. അഡ്വ: പി. ജെ ജോബി സ്വാഗതവും ബെന്നി വിൻസെൻ്റ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

