പുല്ലൂർ : പുല്ലൂർ ചമയം നാടകവേദിയുടെ 28-ാമത് വാർഷികാഘോഷങ്ങൾ മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ബാലൻ അമ്പാടത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.ജി. ശങ്കരനാരായണൻ, പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, കലാഭവൻ നൗഷാദ്, പി.വി. വിശാഖൻ പടിയൂർ മന, രമേശൻ നമ്പീശൻ, ഭാസുരാംഗൻ, കെ.സി. രാജൻ, പി. അപ്പു അവിട്ടത്തൂർ, ബിജു ചന്ദ്രൻ, ടി.കെ. ശശി, രഘുകുമാർ മധുരക്കാരൻ, രജനി ഗിരിജൻ, ജോഫി അവറാൻ, ലളിത ശാങ്കരൻ,കലാഭവൻ ധനേഷ് കൃഷ്ണൻ, പ്രഭ ഇരിങ്ങാലക്കുട, ജയപ്രകാശ് എടക്കുളം, ടി.ജെ സുനിൽ, കിംഗ്സ് മുരളി എന്നിവർ സംസാരിച്ചു.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4വരെ ഏഴ് ദിവസങ്ങളിലായി ഇരിങ്ങാലക്കുട ടൗൺഹാളിലാണ് നാടക രാവ് നടക്കുന്നത്. സൗപർണ്ണിക രജിതൻ, കെ.കെ തങ്കപ്പൻ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
സ്വാഗത സംഘം ഭാരവാഹികൾ: മുഖ്യ രക്ഷാധികാരി മന്ത്രി ഡോ.ആർ.ബിന്ദു, ചെയർമാൻ ചമയം പ്രസിഡണ്ട് എ.എൻ. രാജൻ, ജനറൽ കൺവീനർ പുല്ലൂർ സജു ചന്ദ്രൻ, ട്രഷറർ ടി.ജെ സുനിൽകുമാർ എന്നിവരെ തെരഞ്ഞെടുത്തു. എ.എൻ രാജൻ സ്വാഗതവും വേണു എളന്തോളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

