പുല്ലൂർ ചമയം നാടകരാവ് 2025 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു

പുല്ലൂർ : പുല്ലൂർ ചമയം നാടകവേദിയുടെ ഇരുപത്തി എട്ടാമത് വാർഷികാഘോഷങ്ങൾ “പുല്ലൂർ ചമയം നാടക രാവ് 2025 ന്റെ ബ്രോഷർ മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ ഏഴു ദിവസങ്ങളിലായി ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിലാണ് നാടകരാവ് നടക്കുന്നത്.

ചമയം പ്രസിഡണ്ട് എ.എൻ. രാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വേണു എളന്തോളി, ട്രഷറർ ടി.ജെ സുനിൽകുമാർ കൺവീനർമാരായ കെ.സി.രാജൻ, ബിജു ചന്ദ്രൻ, ജോഫി അവറാൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പുല്ലൂർ സജുചന്ദ്രൻ പരിപാടികൾ വിശദീകരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page