ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാന സർക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പ്രാദേശിക തൊഴിൽ മേള ‘കർമ്മ 2025’ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് നടന്ന മേളയിൽ നിരവധി പേർ പങ്കെടുത്തു.
നഗരസഭ പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ അതാത് പ്രദേശത്തുള്ള തൊഴിലന്വേഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽമേള സംഘടിപ്പിച്ചത്.
മേളയിൽ 32 കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ തൊഴിൽ ദാതാക്കളായി പങ്കെടുത്തു. രജിസ്റ്റർ ചെയ്ത 469 തൊഴിൽ അന്വേഷകരിൽ 304 പേർ അഭിമുഖങ്ങളിൽ പങ്കെടുത്തപ്പോൾ 48 പേരെ തിരഞ്ഞെടുത്തു.
കൂടാതെ, 211 പേരെ വിവിധ കമ്പനികൾ ഷോർട്ലിസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാദേശിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഈ തൊഴിൽ മേള വലിയൊരു ചുവടുവെപ്പായി മാറി.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭയിലെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൈസൺ പാറേക്കാടൻ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി പാർലമെന്ററി പാർട്ടി ലീഡർമാരായ സോണിയ ഗിരി, അൽഫോൻസാ തോമസ് പി ടി ജോർജ്, ഇരിങ്ങാലക്കുട നഗരസഭ കുടുംബശ്രീ സിഡിഎസ് 1 ചെയർപേഴ്സൺ പുഷ്പാവതി പി കെ കുടുംബശ്രീ സിഡിഎസ് 2 ചെയർപേഴ്സൺ ശൈലജ ബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് നഗരസഭ സെക്രട്ടറി ഷാജിക്ക് എം എച്ച് സ്വാഗതവും നഗരസഭ ജോബ്സ്റ്റേഷൻ കൺവീനർ സീനിയർ ഹെൽത്ത് ഇൻസ്പെക്ടറുമായ അനിൽ കെ ജി നന്ദിയും അറിയിച്ചു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

