വല്ലക്കുന്ന് : സെൻ്റ് അൽഫോൻസാ ദൈവാലയത്തിലെ വി. അൽഫോൻസാമ്മയുടെയും വി. സെബാസ്ത്യാനോസിൻ്റെയും അമ്പ് തിരുനാൾ 2025 നവംബർ 22, 23 ശനി, ഞായർ തിയ്യതികളിൽ ആഘോഷിക്കുന്നു. തിരുനാളിൻ്റെ കൊടിയേറ്റം വെള്ളികുളങ്ങര ഹോളി ഫാമിലി പള്ളി വികാരി ഫാ. ജോജി കല്ലിങ്കൽ നിർവഹിച്ചു.
നവംബർ 13 മുതൽ 21 വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് വി. കുർബ്ബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദിക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
നവംബർ 16 ഞായറാഴ്‌ച രാവിലെ 6.15 ന് വി. കുർബ്ബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദിക്ഷണം എന്നിവ നടത്തപ്പെടുക
നവംബർ 22 ശനിയാഴ്‌ച ഉച്ചതിരിഞ്ഞ് 1 മണിക്ക് അമ്പ് വീടുകളിലേക്ക് എഴുന്നള്ളി
ക്കുന്നു. രാത്രി 11.30 ന് അമ്പ് പ്രദക്ഷിണം തിരികെ പള്ളിയങ്കണത്തിൽ സമാപിക്കുന്നു. അന്നേ ദിവസം വൈകീട്ട് 6.30 ന് കേരളത്തിലെ പ്രമുഖ ബാൻ്റ് ടീമുകളുടെ അതിഗംഭീര മായ സൗഹൃദ ബാന്റ്റ് മത്സരം ഉണ്ടായിരിക്കുന്നതാണ്
തിരുനാൾ ദിനമായ നവംബർ 23 ഞായറാഴ്‌ച കാലത്ത് 6.00ന്, 8.00 ന്, 10.30 ന് 3.30 ന് വി. കുർബ്ബാനയും ലദീഞ്ഞ് നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാനയക്ക് ഫാ വിബിൻ വേരൻപിലാവിൽ മുഖ്യകാർമ്മികത്വം വഹിക്കുന്നതായിരിക്കും. ഉച്ചതിരിഞ്ഞ് 4.30 ന് തിരുനാൾ പ്രദക്ഷിണം പള്ളിയിൽ നിന്നും ആരംഭിച്ച് വൈകീട്ട് 7ന് തിരികെ പള്ളിയിൽ സമാപിക്കുന്നു.
എല്ലാ വിശ്വാസികൾക്കും അമ്പ്, എടുത്ത് വയ്ക്കുന്നതിനും വിശുദ്ധ തൈലം സ്വീക രിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അമ്പ് തിരുനാളിൻ്റെ സുഗമമായി നടത്തി പ്പിനും വിജയത്തിനും വേണ്ടി കഴിഞ്ഞ 2 മാസക്കാലമായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
തിരുനാൾ കമ്മിറ്റിക്കുവേണ്ടി ഫാ. സിൻ്റോ ആലപ്പാട്ട്, കൈക്കാരന്മാരായ ആൻ ലോനപ്പൻ കോക്കാട്ട്, അഗസ്റ്റ്യൻ ബേബി തണ്ടയ്ക്കൽ, ഡേവീസ്കൊച്ചപ്പൻ നെടുംപറമ്പിൽ, ജനറൽ കൺവീനർമാരായ സജി കോക്കാട്ട്, ജെക്‌സൺ തണ്ടയ്ക്കൽ, ജിക്സോ കോരേത്ത്, പബ്ലിസിറ്റി കൺവീനർമാരായ ജോൺസൺ കോക്കാട്ട്, മേജോ ജോൺസൺ, ജോബി കോക്കാട്ട് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

