ഇരിങ്ങാലക്കുട : പിണറായി ഭരണത്തിൽ അഴിമതി അവതാരങ്ങൾ ദൈവ സന്നിധികളിൽ പോലും നിർഭയം വിലസുന്ന അവസ്ഥയാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ
ഐക്യ ജനാധിപത്യമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൺവെൻഷനും പ്രാദേശിക പ്രകടന പത്രികയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ഇരിങ്ങാലക്കുട എന്നും കോൺഗ്രസിന്റെ മണ്ണായിരുന്നെന്നു അദ്ദേഹം ഓർമ്മപ്പെടുത്തി. എം പി ജാക്സന്റെ നേതൃത്വത്തിൽ ഇത്തവണ ഇരിങ്ങാലക്കുട നഗരസഭയിൽ മികച്ച വിജയത്തോടെ ഭരണം നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശസ്വയംഭരണ മേഖലകളിൽ തീവ്ര രാഷ്ട്രീയ വേർതിരിവുകൾ കാണിക്കുന്ന ഇടതുപക്ഷ സർക്കാർ നയങ്ങൾക്കെതിരെ ഇത്തവണ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നും പഞ്ചായത്ത് രാജിനെക്കുറിച്ചും നഗരപാലികയെ കുറിച്ചും വാതോരാതെ സംസാരിക്കുന്ന സിപിഎം ബിജെപി പാർട്ടികൾ ഒന്നിച്ചു ചേർന്ന് അധികാര വികേന്ദ്രീകരനത്തിനായുള്ള രാജീവ് ഗാന്ധിയുടെ നഗരപാലിക പഞ്ചായത്ത് രാജ് ബില്ലിനെ കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്ത അന്നത്തെ രാജ്യസഭയിൽ പരാജയപെടുത്തിയതും ഓർക്കണം എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
കോൺഗ്രസിന്റെ പൊതു പ്രകടനപത്രികക്ക് പുറമേ ഇരിങ്ങാലക്കുടക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രാദേശിക പ്രകടനപത്രികയിൽ കോൺഗ്രസിന്റെ വികസന കാഴ്ചപ്പാടാണ്
പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മത്സരിക്കുന്നവരിൽ വളരെയേറെ പുതുമുഖങ്ങൾ ഉള്ളതിനെയും അദ്ദേഹം പ്രശംസിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ, അബ്ദുൽ ഹഖ് മാസ്റ്റർ, സോമൻ ചിറ്റേത്ത്, പ്രൊഫ. സാവിത്രി ലക്ഷണൻ,പി കെ ഭാസി, സുജ സജീവ് കുമാർ, ടി വി ചാർളി, നഗരസഭയിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ, പാർട്ടി പ്രവർത്തകർ എന്നിവർ ചടങ്ങിന് എത്തിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

