കരുവന്നൂർ : കരുവന്നൂർ പുഴയിൽ പാലത്തിനടുത്ത് ആറാട്ട് കടവിൽ വെള്ളിയാഴ്ച രാവിലെ പുഴയിൽ നിന്ന് ഫയർഫോഴ്സ് സ്കൂബ ടീം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരുവന്നൂർ ചെറിയ പാലം, കടുങ്ങാട്ടുപറമ്പിൽ അബ്ദുൽ സത്താർ (62) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളം കലങ്ങിയ അവസ്ഥയിലും നല്ല ഒഴുക്കും 20 അടി താഴ്ചയുള്ള പുഴയിൽ ഒരു മണിക്കൂർ ഫയർഫോഴ്സ് തിരച്ചിൽ നടത്തുകയുണ്ടായി.
ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ കെ എസ് ഡിപിൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം എൻ സുധൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ നിഷാദ് എം എസ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ കെ കെ രാധാകൃഷ്ണൻ, അനൂപ് സാബു സ്കൂബ ഡൈവർമാരായ സുജിത്ത് കെ ആർ, ചാലക്കുടി നിലയത്തിലെ സനൽജ്യോതി, അനിൽ മോഹൻ നിമേഷ്,നിമേഷ്, ഗിരീഷ് കുമാർ, പുതുക്കാട് നിലയത്തിലെ മിഥുൻ എം എം എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

