എടതിരിഞ്ഞി : എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പൊതു സ്വീകാര്യമായ കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു പി.എസ് സുകുമാരൻ മാസ്റ്ററുടെത്. കാർഷിക മേഖലയിൽ ഒട്ടനവധി മാറ്റങ്ങൾക്ക് മാർഗദർശിയായിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദൻ പി.എസ് സുകുമാരൻ മാസ്റ്റർ ചരമദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് സംസാരിച്ചു.
സി പി ഐ മണ്ഡലം കമ്മിറ്റി അംഗം വി.ആർ രമേഷ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി.കെ സുധീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, സി പി ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം അനിതാ രാധാകൃഷ്ണൻ, സിപിഐ മുതിർന്ന നേതാവ് കെ.വി രാമകൃഷ്ണൻ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻപോട്ടക്കാരൻ, പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി കണ്ണൻ എന്നിവർ സംസാരിച്ചു.
സി പി ഐ ലോക്കൽ സെക്രട്ടറി ഇൻ ചാർജ് മുരളി മണക്കാട്ടുപടി സ്വാഗതവും കിസാൻസഭ പഞ്ചായത്ത് സെക്രട്ടറി കെ.വി ഹജീഷ് നന്ദി പറഞ്ഞു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുധ ദിലീപ്, ടി.വി വിബിൻ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

