ഗവ. ഹോമിയോ ആശുപത്രി കെട്ടിടം നിർമ്മാണ ഉദ്ഘാടനം

ഇരിങ്ങാലക്കുട : ഗവ. ഹോമിയോപ്പതി ഡിസ്പെൻസറിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഫെനി എബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, വാർഡ് കൗൺസിലർ സന്തോഷ് ബോബൻ, നഗരസഭാ സെക്രട്ടറി എം. എച്ച്. ഷാജിക് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, ഹോമിയോപ്പതി ഡിസ്പെൻസറി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ബിജു മോഹൻ സ്വാഗതവും, ഫാർമസിസ്റ്റ് മിഥുൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page