മുകുന്ദപുരം എൻ.എസ്. എസ്‌. താലൂക്ക് യൂണിയൻ മന്നം സമാധി ദിനാചരണം

ഇരിങ്ങാലക്കുട : നായർ  സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്തുപത്മനാഭൻെറ അൻപത്തി ആറാമത് സമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ മുകുന്ദപുരം താലൂക്ക് യൂണിയൻ ആചരിച്ചു.

ഇരിങ്ങാലക്കുട കളത്തും പടി ശ്രീ സംഗമേശ്വര ഹാളിൽ രാവിലെ ആറുമണിമുതൽ  ഭക്തിഗാനാലാപനവും തുടർന്ന് സമൂഹപ്രാർത്ഥനയുമുണ്ടായിരുന്നു.
താലൂക്ക് യൂണിയൻ ചെയർമാൻ അഡ്വ. ഡി. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ
നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണവേളയിൽ മന്നത്തുപത്മനാഭനും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ കമ്മിറ്റി അംഗം പി ആർ അജിത്ത് കുമാർ ചൊല്ലിക്കൊടുത്തു. മന്നത്താചാര്യൻെറ ഛായാചിത്രത്തിനുമുൻപിൽ പുഷ്പാർച്ചനയും നടത്തി.

താലൂക്ക് യൂണിയൻ ഭരണസമിതി അംഗങ്ങളായ , സി. വിജയൻ, രവി കണ്ണൂർ, കരയോഗ ഭാരവാഹികളായ കെ.ബി ശ്രീധരൻ , രവിശങ്കർ , പ്രവീൺ കുമാർ വനിതാ യൂണിയൻ പ്രസിഡന്റ് ജയശ്രീ അജയ്, കമ്മിറ്റി അംഗങ്ങളായ , സ്മിത ജയകുമാർ, ജയന്തി രാഘവൻ, മായ, ശ്രീദേവി മേനോൻ, രമ ശിവൻ, കരയോഗ കുടുംബാംഗങ്ങൾ തുടങ്ങിയവർ മന്നത്താചാര്യൻ  ഇഹലോകവാസം വെടിഞ്ഞ 11.45വരെ ഉപവാസമനുഷ്ഠിച്ച് ചടങ്ങിൽ പങ്കെടുത്തു.  താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതവും പ്രതിനിധി സഭാംഗം കെ ആർ മോഹനൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page