അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സ്വാഗതം സംഘം ഓഫിസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 3-ാമത് മാർ. ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 15 മുതൽ 22 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ടൂർണമെന്റ് സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനം കത്തിഡ്രൽ വികാരി ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു.

കത്തിഡ്രൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, കത്തിഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്, കത്തോലിക്ക കോൺഗ്രസ് സെക്രട്ടറി റോബി കാളിയങ്കര, ട്രഷറർ ഡേവിസ് ചക്കാലക്കൽ, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, ജോ. കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗീസ് ജോൺ, ടീം കോ ഓഡിനേറ്റർ ജോസ് മാമ്പിള്ളി എന്നിവർ സംസാരിച്ചു,

കൂപ്പണിന്റെ വിതരണ ഉദ്ഘാടനം വിൽസൺ തെക്കേക്കരക്ക് നൽകി വികാരിയച്ചൻ നിർവഹിച്ചു.

St. Thomas Cathedral Catholic Congress' 3rd Mar. James Pazhayattil Memorial All Kerala Sevens Football Tournament from March 15 to 22 at Irinjalakuda Municipal Ground Floodlit Stadium

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page