ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റി മാർച്ച് 3 മുതൽ 10 വരെ സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ ക്യാമ്പയിൻ ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഖാദർ പട്ടേപ്പാടം അധ്യക്ഷ്യത വഹിച്ചു.
വി.എ. മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി. പ്രേമരാജൻ, ഡോ. സോണി ജോൺ, ഡോ. കേസരി മേനോൻ, ഡോ. കെ.രാജേന്ദ്രൻ, പി.ഗോപിനാഥ്, കെ.എൻ.സുരേഷ് കുമാർ. ഷെറിൻ അഹമ്മദ്.കെ.എച്ച്, രതി കല്ലട, ടി.ജി. സുകുമാരൻ, മുരളി നടയ്ക്കൽ എന്നിവർ സംസാരിച്ചു.
പോസ്റ്റർ പ്രചരണത്തിന് സോഷ്യൽ മീഡിയയിൽ ആദ്യ പോസ്റ്റിട്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തുടക്കം കുറിച്ചു.
ക്യാമ്പയിൻ്റെ ഭാഗമായി പോസ്റ്റർ പ്രചരണം, സംവാദ സദസ്സുകൾ, ചിത്ര പ്രദർശനം, , തെരുവ് കാവ്യാലാപന പരിപാടി തുടങ്ങിയവ സംഘടിപ്പിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

