ഐ.ഐ.ടി മദ്രാസുമായി അക്കാദമിക് സഹകരണം ഉറപ്പാക്കി മുകുന്ദപുരം പബ്ലിക് സ്‌കൂൾ

ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട മുകുന്ദപുരം പബ്ലിക് സ്‌കൂൾ, രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ (IIT Madras) ദേശീയ അക്കാദമിക് ഔട്ട്റിച്ച് പദ്ധതിയുമായി ഔദ്യോഗികമായി സഹകരിക്കുന്നു എന്ന് വാർത്ത സമ്മേളനത്തിൽ മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ് ഡി ദാസ് , സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്‌ണ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ സവിശേഷമായ പദ്ധതിയിലൂടെ പത്താം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഐഐടി മദ്രാസ് അക്കാദമിക് ഇക്കോസിസ്റ്റം നേരിട്ട് രൂപകൽപ്പന ചെയ്‌ത സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പങ്കെടുക്കാനുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.


എട്ട് ആഴ്ചകൾ നീണ്ടുനിൽക്കുന്ന വിവിധ പഠനമൊഡ്യൂളുകളിലൂടെ ഡാറ്റാ സയൻസ്, എയ്റോസ്പേസ്, ഇലക്ട്രോണിക്സ്, ബയോടെക്നോളജി, ഇക്കണോമിക്സ്, ലോ, പ്രൊഡക്റ്റ് ഡിസൈൻ, മോളികുലാർ എഞ്ചിനീയറിംഗ് തുടങ്ങിയ ആധുനിക വിദ്യാഭ്യാസ മേഖലകളിൽ പ്രാഥമിക പരിചയം നേടാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. ഐഐടി മദ്രാസിലെ പ്രഗത്ഭരായ അധ്യാപകരും അതത് മേഖലകളിലെ വിദഗ്‌ധരും നയിക്കുന്ന ക്ലാസുകളും അക്കാദമിക് സംവാദങ്ങളും ഈ കോഴ്‌സിൻ്റെ ഭാഗമാണ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഐഐടി മദ്രാസ് അക്കാദമിക് ഇക്കോസിസ്റ്റം മുഖേനയുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും.

വിദ്യാർത്ഥികൾക്ക് ഭാവിയിലെ വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് നേരത്തെ തന്നെ അറിവ് നേടാനും നവീന വിദ്യാഭ്യാസ മേഖലകളിലേക്ക് കൂടുതൽ അവബോധത്തോടെ പ്രവേശിക്കാനും ഇത്തരം സഹകരണങ്ങൾ വളരെയധികം സഹായിക്കുമെന്ന് മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ് ഡി ദാസ് അഭിപ്രായപ്പെട്ടു.

സാധാരണ പാഠ്യപദ്ധതിക്കു പുറത്തുള്ള ഉയർന്ന വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടാനും ഭാവിയിലെ കരിയർ സാധ്യതകളെക്കുറിച്ച് കൂടുതൽ വ്യക്തത നേടാനും ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് കഴിയുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്‌ണ പറഞ്ഞു. നവീന പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള സ്‌കൂളിൻ്റെ ശ്രമങ്ങൾക്ക് ഈ സഹകരണം വലിയ പിന്തുണയാണെന്നും അവർ കൂട്ടിച്ചേർത്തു. ഈ ദേശീയ അക്കാദമിക് പദ്ധതിയിലേക്ക് മുകുന്ദപുരം പബ്ലിക് സ്‌കൂളിനെ സ്വാഗതം ചെയ്‌തതിന് ഐഐടി മദ്രാസിനോട് സ്‌കൂൾ അധികൃതർ നന്ദി രേഖപ്പെടുത്തി.

Mukundapuram Public School secures academic collaboration with IIT Madras’ outreach project

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page