പടിയൂർ ഗ്രാമപഞ്ചായത്തിലെ പുളിക്കലച്ചിറ പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ഉത്തരവ് നൽകിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ ആർ ബിന്ദു അറിയിച്ചു
ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിലെ പുളിക്കലച്ചിറ പാലത്തിന്റെ പുനർനിർമ്മാണത്തിന് ഒരു കോടി അറുപത്തിരണ്ട് ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി ഉത്തരവ് നൽകിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ ആർ ബിന്ദു അറിയിച്ചു.
2021 ൽ ഒരു കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നതാണ് ഇപ്പോൾ ഒരു കോടി അറുപത്തി രണ്ടുലക്ഷം രൂപയാക്കി ഉയർത്തി പുതുക്കിയ ഭരണാനുമതി ഉത്തരവ് നൽകിയിരിക്കുന്നത്.
പൊതുമരാമത്തു വകുപ്പിന്റെ മുൻകയ്യിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com