നടവരമ്പ് : വാൻഗാർഡ് ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഇഡ്ഡലി ദോശ മാവ് ഉത്പാദക യൂണിറ്റ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
മുൻ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ ആദ്യ വില്പന നിർവഹിച്ചു. മുൻ എം. എൽ. എ കെ. യൂ. അരുണൻ മാസ്റ്റർ,സംസ്ഥാന സഹകരണ യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം പി. ആർ. വർഗീസ് മാസ്റ്റർ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കര നാരായണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, മുരിയാട്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ മുൻ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എ. മനോജ് കുമാർ, കേരള ബാങ്ക്ഹെഡ് ഓഫീസ് പ്രൊജക്റ്റ് റിസോഴ്സ് പേഴ്സൺ മാരായ ഷാജി സക്കറിയ, എസ്. കുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. സതീശൻ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉചിത സുരേഷ്, ബ്ലോക്ക് മെമ്പർ ശ്രീഷ്മ സലീഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രേമ നൈഷാദ്, രേണുക സജി കല്ലംകുന്ന് ബാങ്ക് പ്രസിഡന്റ് പി. എൻ. ലക്ഷ്മണൻ, ഈ. ഡി. ഐ. അഹമ്മദാബാദ് ഫാക്കൾട്ടി ശിവൻ അമ്പാട്ട്, ബോർഡ് അംഗങ്ങൾ ആയ ഡോക്ടർ കെ. പി. ജോർജ്,
സുനിൽ മാലാന്ത്ര, തോമസ് കോലങ്കണ്ണി, എം. അനിൽകുമാർ, റാഫേൽ ഷെല്ലി,കെ. വി. ജിനാരാജ് ദാസ്,പിയൂസ് മേച്ചേരി, എം.ബി.രാജു മാസ്റ്റർ,കരൂർ വൈശ്യ ബാങ്ക് മാനേജർ ഷാർബി പാപ്പച്ചൻ, കെ. ആർ. ഷൈലേഷ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
ദോശ മാവ് തയ്യാർ ആക്കുന്നതിൽ സഹായിച്ച ബിന്ദു. സി. പാലക്കാടിനെ ചടങ്ങിൽ ആദരിച്ചു. മാനേജിങ് ഡയറക്ടർ നജീബ് വാടേക്കാരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഖാദർ പട്ടെപ്പാടം സ്വാഗതവും, ഡയറക്ടർ ബോർഡ് അംഗം അജിത പീതാംബരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

