വെട്ടിക്കര നനദുർഗ്ഗാ നവഗ്രഹ ക്ഷേത്രം പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് നടത്തുന്ന രഥോത്സവം ഏപ്രിൽ 2, 3, 4 തിയ്യതികളിൽ

ഇരിങ്ങാലക്കുട : വെട്ടിക്കര ശ്രീ നനദുർഗ്ഗാനവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനത്തോടനുബന്ധിച്ച് നടത്തുന്ന രഥോത്സവം ഏപ്രിൽ 2, 3, 4 വ്യാഴം, വെള്ളി, ശനി തിയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണിമംഗലം രാമൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ആചാരാനുഷ്ഠാനങ്ങളോടും ക്ഷേത്ര പ്രാധാന്യമുള്ള കലാപരിപാടികളോടും കുടി ആഘോഷിക്കും.

ചിരപുരാതനമായ വെട്ടിക്കര ശ്രീ നനദുർഗ്ഗാ നവഗ്രഹക്ഷേത്രത്തിൽ നനദുർഗ്ഗ, ഭദ്രകാളി നവഗ്രഹങ്ങൾ, അയ്യപ്പൻ, നാഗങ്ങൾ, ഗണപതി, സരസ്വതി എന്നീ പ്രതിഷ്ഠാസങ്കൽപ്പങ്ങൾ സ്ഥിതി ചെയ്യുന്നു. ഉത്സവ ദിവസങ്ങളിൽ വിശേഷാൽ പൂജകൾ, കുലശങ്ങൾ, അഭിഷേകങ്ങൾ എന്നിവയിൽ ജാതിമതഭേദമന്യേ ഭക്തജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.

രഥോത്സവത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വെട്ടിക്കര നനദുർഗ്ഗാനവഗ്രഹക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് കെ പി ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി. രുഗ്മണി, ട്രഷറർ ഗീത മധുസൂദനൻ എന്നിവർ അറിയിച്ചു.

ആനകൾക്ക് പകരം ദേവിയെ തേക്കിൽ കടഞ്ഞെടുത്ത ചൈതന്യരഥത്തിൽ മേളത്തോടൊപ്പം പുറത്തേക്ക് എഴുന്നള്ളിക്കുന്നത് ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ് .

ഒന്നാം ദിവസമായ ഏപ്രിൽ 2 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 7 വരെ ക്ഷേത്രനടപ്പുരയിൽ ഭാഗ്യശ്രീ ഭജൻസ് ഇരിങ്ങാലക്കുടയുടെ ഭജൻ . 7മണി മുതൽ 7 30 വരെ കൈ ഷോരി നാട്യകല തരംഗ് ത്രിമൂർത്തികൾ അവതരിപ്പിക്കുന്ന ശിവതാണ്ഡവം .8:30 മുതൽ 9:30 വരെ സ്വരലയ മെലഡീസ് ചേർപ്പ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള.

രണ്ടാം ദിവസമായ ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 8.30 വരെ ലളിതാസഹസ്രനാമപാരായണം വെട്ടിക്കര നാമജപഗ്രൂപ്പ്. തുടർന്ന് 9.30 വരെ 12 മണിവരെ പഞ്ചരത്നകീർത്തനാലാപനം ഭാഗ്യശ്രീ ഭജൻസ് (ദിവംഗതയായ ശ്രീമതി കെ.കെ. ഭാഗ്യലത ടീച്ചറുടെ പൂർവ്വവിദ്യാർത്ഥികൾ) തുടർന്ന് സംഗീതാർച്ചന

വൈകിട്ട് 6 മണിക്ക് സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം ഇരിങ്ങാലക്കുട, തെക്കെ മനവലശ്ശേരി എൻ.എസ്.എസ് വനിതാസമാജം ഇരിങ്ങാലക്കുട എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിരക്കളി 6:30 ന് കൈഷോരി നാട്യകലാതരംഗ് പൊറത്തിശ്ശേരിയുടെ നൃത്തഭക്തിലയം. വൈകിട്ട് 7 മണിമുതൽ 9 വരെ അഘോര ബജൻസ് തൃശൂർ അവതരിപ്പിക്കുന്ന ഭജൻ . (സമർപ്പണം വൈഷ്ണവ് ജോജി മണപെട്ടി)

മുന്നാം ദിവസം ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 5 ന് അഷ്ടദ്രവ്യ ഗണപതിഹോമം, ചതുഃശുദ്ധി, ധാര, പഞ്ചഗവ്യാഭിഷേകം, പഞ്ചകം 25 കലശാഭിഷേകം (അയ്യപ്പൻ, ഗണപതി, ഭദ്രകാളി, നവഗ്രഹങ്ങൾ) എന്നിവർക്ക് പ്രത്യേക കലശാഭിഷേകം, ശ്രീഭൂതബലി

രാവിലെ 7 മണിക്ക് ദേവീമാഹാത്മ്യം പാരായണം, പടിഞ്ഞാറേക്കര നാരായണസമിതി. രാവിലെ 11 മണിക്ക് പുറത്തേക്ക് എഴുന്നെള്ളിപ്പ്, മേളം. ഉച്ചക്ക് 12.30 ന് പ്രസാദ ഊട്ട്

വൈകീട്ട് 5 മണിക്ക് വാദ്യഘോഷങ്ങളോടെ രഥം എഴുന്നെള്ളിപ്പ് (ദേവിയെ രഥത്തിൽ എഴുന്നെള്ളിക്കുമ്പോൾ കൂടെ താലം പിടിക്കാൻ വരുന്നവർ 4.45ന് തന്നെ അമ്പലത്തിൽ എത്തിച്ചേരേണ്ടതാണ്) തുടർന്ന് മേളകലാരത്ന‌നം കലാമണ്‌ഡലം ശിവദാസ് നേതൃത്വം നൽകുന്ന പഞ്ചാരിമേളം. ദീപാരാധന, ചുറ്റുവിളക്ക്, നിറമാല ദുർഗ്ഗാദേവിക്ക് പൂമൂടൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page