രേണു രാമനാഥ് രചിച്ച ‘സുവർണ്ണമല്ലികയുടെ ചില്ല കെ. വി. രാമനാഥൻ: കഥയും ജീവിതവും’ എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം

ഇരിങ്ങാലക്കുട : പ്രശസ്ത സാഹിത്യകാരനായ കെ. വി. രാമനാഥൻ്റെ ജീവിതത്തെക്കുറിച്ച് മകളും പത്രപ്രവർത്തകയുമായ രേണു രാമനാഥ് രചിച്ച ‘സുവർണ്ണമല്ലികയുടെ ചില്ല കെ. വി. രാമനാഥൻ: കഥയും ജീവിതവും’ എന്ന പുസ്തകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയാണ്. അച്ഛൻ പറഞ്ഞ കഥകൾ കേട്ടു വളർന്ന ഒരു മകൾ, അച്ഛൻ്റെ ഓർമ്മകളിലൂടെ അച്ഛൻ വളർന്ന നാടിൻ്റെയും ജീവിച്ച കാലത്തിൻ്റെയും കഥ പറയുകയാണിതിൽ.

ഡോ. എം. ലീലാവതിയുടെ അവതാരികയോടെ ഇറങ്ങുന്ന ഈ പുസ്തകത്തിൻ്റെ കവർ പ്രകാശനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ രാമനാഥൻ മാസ്റ്ററുടെ സഹധർമ്മിണി രാധ ടീച്ചർക്ക് കൈമാറിയാണ് കവർ പ്രകാശനം നിർവഹിച്ചത്.

ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സ‌ൺ എം പി ജാക്സൺ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുധീഷ്, ഇരിങ്ങാലക്കുട യുവകലാസാഹിതി പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ, മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി അജയകുമാർ, ഇന്ദു രാമനാഥ്, ലേഖിക രേണു രാമനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page