കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ആക്രമത്തിൽ രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു, ഒന്നാം പാപ്പാന് പരിക്ക് – ഇന്നലെ വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന ഇടഞ്ഞിരുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്.

വെള്ളിയാഴ്ച ശീവേലിക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ കൂടിയായിരുന്നു അപകടം . കൂടൽമാണിക്യം ക്ഷേത്രത്തിന് പുറത്തായതിനാൽ മറ്റ് അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചില്ല . കഴിഞ്ഞദിവസം വിളക്കിന് ഈ ആന ഇടഞ്ഞതിനാൽ തുടർന്നുള്ള ഉത്സവത്തിൽ വാഴ്‌വാടി കാശിനാഥൻ എന്ന ആനയെ പങ്കെടുപ്പിക്കേണ്ട എന്ന് ദേവസ്വം തീരുമാനിച്ചതിനെ തുടർന്നാണ് ആനയെ പുറത്തേക്ക് മാറ്റുകയും തളയ്ക്കുകയും ചെയ്യ്തിരുന്നത്.

വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടൻതന്നെ പാപ്പന്മാർ ആനയെ തളച്ച് കൊട്ടിലാക്കൽ പറമ്പിലേക്ക് മാറ്റി. എന്നാൽ, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന ഗണപതി ക്ഷേത്രത്തിനു സമീപത്തെ കൊട്ടിലക്കൽ പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28), ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലുംനെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരിച്ചു. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page