ഇരിങ്ങാലക്കുട : നഗരവാസികൾ വളരെയധികം ആശ്രയിക്കുന്ന പാർക്കുകളിൽ ഒന്നാണ് അയ്യങ്കാവ് മൈതാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന മുനിസിപ്പൽ റിപ്പബ്ലിക് പാർക്ക്, നിലവിൽ പാർക്കിന്റെ അവസ്ഥ വളരെ ശോചനീയമാണെന്നും മഴ പെയ്താൽ കുമിഞ്ഞു കൂടുന്ന ചെളിയും പാർക്കിന് അകത്തു തന്നെ അടിച്ചു കൂട്ടുന്ന ചപ്പ് ചവറുകളും കാട് പിടിച്ചു വൃത്തിഹീനമായി കിടക്കുന്ന കിണറും, എല്ലാം പാർക്കിന്റെ ശോചനീയാവസ്ഥക്ക് കാരണമാകുന്നുവെന്ന് യുവമോർച്ച ചൂണ്ടിക്കാട്ടി.
ഇരിങ്ങാലക്കുട മുനിസിപ്പൽ റിപ്പബ്ലിക് പാർക്കിന്റെ ശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭാ ചെയർമാൻ എം പി ജാക്സന് യുവമോർച്ച തൃശ്ശൂർ സൗത്ത് ജില്ലാ കമ്മിറ്റി പരാതി നൽകി.
വിനോദത്തിനും സമയം ചിലവഴിക്കാനും എത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് തുരുമ്പ് പിടിച്ചതും തകർന്നതുമായ ബെഞ്ചുകളും സ്ലൈഡ്കളും ഊഞ്ഞാലുകളുമാണ്. അത് പോലെ പല ലൈറ്റ്കളും പ്രവർത്തനരഹിതമാണ്. ഒരുപാട് ആളുകൾ എത്തുന്ന ഈ പാർക്കിലെ ബാത്റൂമിന്റെ അവസ്ഥയും വളരെ ശോചനീയമാണ്.
കൊതുക് ശല്യം ഇഴജന്തുക്കളുടെ ആവാസ വ്യവസ്ഥക്കനുകൂലമായ പരിസരം തുടങ്ങി ഒട്ടനവധി പരാതികളാണ് പാർക്കിലെ സ്ഥിരം സന്ദർശകരിൽ നിന്നും യുവമോർച്ച ഭാരവാഹികൾ കേൾക്കാനിടയായത്. അതിനാൽ പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട നടപടികൾ എത്രയും വേഗത്തിലാക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.
ഇനിയും നഗരസഭയുടെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടാവുക ആണെങ്കിൽ യുവമോർച്ചക്ക് ശക്തമായ സമര പരുപാടികളുമായി മുന്നോട്ട് പോകുമെന്നും യുവമോർച്ച ജില്ലാ ഘടകം അറിയിച്ചു. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ്മാരായ ആശിഷ T രാജ് ജിനു ഗിരിജൻ ആളൂർ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പരാതി നൽകിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





