ഇരിങ്ങാലക്കുട : പ്രമുഖ പ്രൊഫഷണൽ കൊറിയോഗ്രഫി സ്ഥാപനമായ Aj’s Dance Choreographies അവതരിപ്പിക്കുന്ന “AJANCE 2.0- Unleashing You” എന്ന മെഗാ ഡാൻസ് ഷോ മേയ് 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നൃത്തത്തെയും കലാപരമായ പ്രകടനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ നിരവധി യുവ കലാകാരന്മാരുടെയും വിദ്യാർത്ഥികളുടെയും അതിഗംഭീര പ്രകടനങ്ങൾ അരങ്ങേറും. 3 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ള കലാപ്രതിഭകൾ പരിപാടിയിൽ പങ്കെടുക്കുന്നുവെന്നത് ഈ വേദിയുടെ പ്രത്യേകതയാണ്. യുവ പ്രതിഭകൾക്ക് അവസരമൊരുക്കുകയും അവരുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും പ്രചോദനം നൽകുകയുമാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
പ്രശസ്ത നടനും ഹോസ്റ്റുമായ ഗോവിന്ദ് പത്മസൂര്യ (G.P) മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത വൈദികനും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ ഫാ അജിത് ചിറ്റിലപ്പിള്ളി (ആടും പാതിരി), ബാലതാരമായ ദുർഗ്ഗ സി. വിനോദ് (ലോക ഫെയിം) എന്നിവർ പ്രത്യേകാതിഥികളായി പങ്കെടുക്കും.
AJ’s Dance Choreographies സ്ഥാപകനും ഡയറക്ടറുമായ ഏബൽ ജോൺ ജോബിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെറും രണ്ട് വിദ്യാർത്ഥികളുമായി ആരംഭിച്ച പരിശീലന കേന്ദ്രം ഇന്ന് നിരവധി വിദ്യാർത്ഥികളെ വളർത്തിയെടുത്ത ശ്രദ്ധേയമായ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടായി മാറിയിരിക്കുകയാണ്. ഇരിങ്ങാലക്കുടയിൽ ഒരു ശക്തമായ ഡാൻസ് കമ്മ്യൂണിറ്റി സൃഷ്ടിക്കുക, മികച്ചൊരു ഭാവി തലമുറയെ ഈ രംഗത്ത് അക്കാഡമി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
പ്രൊഫഷണൽ ഡാൻസ് ട്രെയിനിംഗ്, വർക്ക്ഷോപ്പുകൾ, സ്റ്റേജ് പെർഫോമൻസുകൾ, ഡാൻസ് മത്സരങ്ങൾ, റീല്സ് & വീഡിയോ ഷൂട്ടുകൾ തുടങ്ങി വിവിധ കലാപരമായ പ്രവർത്തനങ്ങളിലൂടെ Aj’s Dance Choreographies ശ്രദ്ധേയ സാന്നിധ്യമായി തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക +918075677714 +919961976944
ഫൗണ്ടർ ഡയറക്ട്ടർ എയ്ബൈൽ ജോൺ ജോബി, അഡ്മിനിസ്ട്രേറ്റർ സ്വപ്ന ജോസ്, പ്രോഗ്രാം കോഡിനേറ്റർ സ്റ്റാൻലി പി ആർ , സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് സുദീപ് മേനോൻ, സിയോണ ആന്റോ, എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




