ഇരിങ്ങാലക്കുട : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ശ്രീ കൂടൽമാണിക്യം ക്ഷേത്ര നടയിൽ ചേലൂർ സ്വസ്തി പവർ യോഗ സെൻററിലെ യോഗ അദ്ധ്യാപിക ശരണ്യയുടെ നേതൃത്വത്തിൽ നടന്ന യോഗതരംഗ് അവതരണ രീതി കൊണ്ട് ശ്രദ്ധേയമായി. അഞ്ചു മിനിറ്റിനുള്ളിൽ 60 ഓളം യോഗാസനകൾ കോർത്തിണക്കിയ ദൃശ്യാവിഷ്കാരമായിരുന്നു യോഗ വിന്യാസ്.
യോഗ സെൻററിലെ വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് നടത്തിയ യോഗതരംഗ് പരിപാടി ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ആർട്ടിസ്റ്റിക് യോഗയും റിഥമിക യോഗയിലും 6 വയസ്സ് മുതൽ 65 വയസ്സ് വരെ പ്രായമുള്ള 35 ഓളം പേരാണ് പങ്കെടുത്തത്.
കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗം അഡ്വ. അജയ് കുമാർ സ്വാഗതവും നാഷണൽ ലെവൽ യോഗാസന ചാമ്പ്യൻഷിപ്പ് വിന്നർ കുമാരി ആർദ്ര നന്ദിയും പറഞ്ഞു. ശരണ്യ, ജ്യോതിസ് ആർദ്ര, സുമേഷ്, സുരേന്ദ്രൻ, പ്രവീൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
.



