ആനന്ദപുരം : ആനന്ദപുരം ശ്രീകൃഷ്ണ സ്ക്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നാടൻ ഭക്ഷ്യ വിഭവമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ വീടുകളിൽ തയ്യാറാക്കിയ കപ്പ ചമ്മന്തി, പാലപ്പം, നൂലപ്പം, ചക്കട ,സുഖിയൻ, പരിപ്പ് വട, നാടൻ ബിരിയാണി തുടങ്ങി ഇരുപത്തി അഞ്ച് ഇനങ്ങൾ പ്രദർശനത്തിനെത്തി.
ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ മേള ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബി.ബിജു, അഞ്ജലി അഭിജിത്ത്, പി.രമ്യ, ലിത കെ ചന്ദ്രൻ എന്നിവർ പ്രദർശനങ്ങൾക്ക് നേതൃത്വം നൽകി. പ്രദർശനത്തിന് എത്തിച്ച വിഭവങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




