ഇരിങ്ങാലക്കുട : മതവിശ്വാസത്തെ തെറ്റിദ്ധരിക്കുകയും ദുർവ്യാഖ്യാനം ചെയ്‌ത് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. അവർ യഥാർഥത്തിലുള്ള മതവിശ്വാസികളല്ല; അവർ തങ്ങളുടെ മതത്തിനു തന്നെ ശത്രുക്കളായി മാറുകയാണ്.
ഇരിങ്ങാലക്കുട രൂപത 2026 കുടുംബവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി 141 ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭയുടെ അന്തഃസത്ത സ്നേഹമാണ്. കുടുംബങ്ങളിലും സമൂഹത്തിലും പരസ്‌പ രമുള്ള വിശ്വാസവും സഹിഷ്‌ണുതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നന്മയുടെയും സ്നേഹത്തിന്റെയും മാനവിക മൂല്യങ്ങളുടെയും മാതൃകകളായി ജീവിക്കാൻ ക്രൈസ്തവർക്ക് കൂടുതൽ ബാധ്യതയുണ്ട്. വിശ്വാസത്തിൽ അടിയുറച്ച് സ്നേഹത്തിൽ വളരുകയെന്ന കുടുംബ വർഷാചരണത്തിൻ്റെ ആപ്‌തവാക്യം തന്നെ ഇതാണ് ചൂണ്ടിക്കാട്ടുന്നത്.
നല്ല വിശ്വാസിയും നല്ല പൗരനുമാകാനുള്ള പരിശീലനം കുടുംബങ്ങളിലാണ് നൽകേണ്ടത്. കേ രളത്തെ ഗുരുതരമായി ബാധിച്ചിട്ടുള്ള ലഹരിയുടെ പിടിയിൽ നിന്നു മോചിപ്പിക്കാനും മാനസിക വെല്ലുവിളികൾ നേരിടുന്ന യുവതീയുവാക്കൾക്ക് മാർഗദർശനം നൽകാനും യഥാർഥ വിശ്വാസ പരിശീലനത്തിനു കഴിയണമെന്നും മന്ത്രി പറഞ്ഞു.
മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. വിശ്വാസത്തിൽ അടിയുറച്ച് സ്നേഹത്തിൽ വളർ ന്ന് സമൂഹത്തെ ശാക്തീകരിക്കുകയെന്ന ദൗത്യമാണ് ഓരോ ക്രൈസ്‌തവനുമുള്ളതെന്ന് മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. പുതിയ കാലഘട്ടത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്നും കുടുംബയൂണിറ്റ് ഭാരവാഹികൾ നല്ല ഇടയന്മാരാകണമെന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.
വികാരി ജനറൽ മോൺ. ആൻ്റു ആലപ്പാടൻ സ്വാഗതം പറഞ്ഞു. റവ. ഡോ. നിബിൻ കുരിശിങ്കൽ, ജോയ്‌സി മേരി ആൻ്റണി, രൂപത കുടുംബ കൂട്ടായ്‌മ ഡയറക്ടർ ഫാ. ഫ്രീജോ പാറയ്ക്കൽ, പ്രസിഡന്റ് ജിക്സൺ നട്ടേക്കാടൻ തുടങ്ങിയവർ സംസാരിച്ചു.
എണ്ണായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു. മ്യൂസിക് മിനിസ്ട്രി, മാർ പോളി കണ്ണൂക്കാടന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, കലാപരിപാടികൾ എന്നിവയുണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



