പുസ്തകക്കൂട്ട് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വായനപക്ഷാചരണത്തിന്റെ ഭാഗമായി സർഗ്ഗസാഹിതി ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ‘പുസ്തകക്കൂട്ട്’ പരിപാടി സംഘടിപ്പിച്ചു. കവിതാലാപനം നടത്തിയ വിദ്യാർഥികളെയും മികച്ച വായനക്കാരെയും പുസ്തകങ്ങൾ സമ്മാനമായി നൽകി ആദരിച്ചു. സാഹിത്യകാരൻ കാവല്ലൂർ മുരളീധരൻ രചിച്ച 24 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.



വായനയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്ന സർഗ്ഗസാഹിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് രാധാകൃഷ്ണൻ വെട്ടത്ത്, പി. എൻ. സുനിൽ, അരുൺ ഗാന്ധിഗ്രാം, രാജേഷ് തെക്കിനിയേടത്ത്, രാധിക സനോജ് എന്നിവർ സംസാരിച്ചു. ഷീബ ജയചന്ദ്രൻ മോഡറേറ്ററായിരുന്നു. പി.ടി.എ. പ്രസിഡന്റ് ശ്രീഷ്മ സലീഷ് അധ്യക്ഷത വഹിച്ചു.



ഹെഡ്മിസ്ട്രസ് ഉഷ എം. വി. സ്വാഗതവും ജീന അനന്തൻ നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, സീനിയർ അസിസ്റ്റന്റ് സീന എം. കെ., സ്റ്റാഫ് സെക്രട്ടറി സ്വപ്ന സി. വി. എന്നിവർ ആശംസകൾ നേർന്നു. മികച്ച വായനക്കാരായി അർജുൻ ചന്ദ്രശിവകൃഷ്ണജ, ദേവപ്രഭ എന്നിവരെയും, നിള പ്രിയംവദ ആദിത്യൻ ഷാജു, വിഷ്ണുമായ, തൃഷിക, ലിയോൺ, അഭിജിത് എന്നിവർ കവിതാലാപനത്തിനും ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page